വണ്‍പ്ലസ് 7 ടി പ്രോയുടെ വില വെട്ടിക്കുറച്ചു

By Web Team  |  First Published May 9, 2020, 9:06 AM IST

വണ്‍പ്ലസ് 7 ടി പ്രോയുടെ വിലയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്രീമിയം ഫോണിന് ഇപ്പോള്‍ 47,999 രൂപയാണ് വില. 


മുംബൈ: വണ്‍പ്ലസ് ഫോണിന് വിലക്കുറവ്. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പുകളായ വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവയുടെ വരവിനെത്തുടര്‍ന്നാണ് മുന്‍പുണ്ടായിരുന്ന മോഡലിന് വിലകുറച്ചത്. വണ്‍പ്ലസ് 7 ടി പ്രോയുടെ വിലയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്രീമിയം ഫോണിന് ഇപ്പോള്‍ 47,999 രൂപയാണ് വില. അതായത്, യഥാര്‍ത്ഥ വിലയില്‍ നിന്ന് 6,000 രൂപ കുറവ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതോടെ, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 7 സീരീസ് ഫോണുകള്‍ വണ്‍പ്ലസ്.ഇന്‍, ആമസോണ്‍.ഇന്‍, പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാങ്ങാം. എന്നിരുന്നാലും, ഓര്‍ഡര്‍ നല്‍കിയിട്ടുള്ള പ്രദേശത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ തീവ്രതയ്ക്ക് വിധേയമായാവും ഓണ്‍ലൈന്‍ ഡെലിവറികള്‍. 

Latest Videos

undefined

വില്‍പ്പന ലൈവ് ആയി തുടങ്ങുമ്പോള്‍, ബജാജ് ഫിനാന്‍സുമായി സഹകരിച്ച് വണ്‍പ്ലസ് വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 ടി സീരീസ് വാങ്ങുന്നവര്‍ക്ക് ഇഎംഐ അനുവദിക്കുമെന്ന് അറിയിച്ചു. 12 മാസ കാലയളവില്‍ കുറഞ്ഞ പ്രതിമാസ തവണകളായി അടയ്ക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

2019 ലെ മികച്ച സ്മാര്‍ട്ട്‌ഫോണിനുള്ള ജിഎസ്എംഎ അവാര്‍ഡ് വണ്‍പ്ലസ് 7 ടി പ്രോ നേടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, ആഗോളതലത്തില്‍ വന്‍ വിജയമാണ് ഈ ഫോണ്‍ നേടിയത്. 

വണ്‍പ്ലസ് 7 ടി പ്രോ സവിശേഷതകള്‍

6.67 ഇഞ്ച് വലുപ്പമുള്ള 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയുള്ള വണ്‍പ്ലസ് 7 ടി പ്രോയില്‍ ക്യുഎച്ച്ഡി + റെസല്യൂഷനും എച്ച്ഡിആര്‍ 10 + (3120-1440 സ്‌ക്രീന്‍ റെസലൂഷന്‍) വാഗ്ദാനം ചെയ്യുന്നു. പിന്‍ പാനലില്‍ മൂന്ന് ക്യാമറകളും മുന്‍വശത്തെ സെല്‍ഫികള്‍ക്കായി സിംഗിള്‍ ഇമേജ് സെന്‍സറും വണ്‍പ്ലസ് 7 ടി പ്രോയില്‍ ഉള്‍പ്പെടുന്നു. 7 പി ലെന്‍സ് ഘടനയിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. എഫ് 1.6 അപ്പര്‍ച്ചര്‍, ഒഐഎസ് എന്നിവയുള്ള സോണി 48 എംപി ഐഎംഎക്‌സ് 586 സെന്‍സറിലാണ് വരുന്നത്. 117 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള 16 എംപി അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സ് സെക്കന്‍ഡറി ക്യാമറ ഉപയോഗിക്കുന്നു. അവസാനമായി, മൂന്നാമത്തേത് എ2.4 ന്റെ അപ്പേര്‍ച്ചറില്‍ 3എക്‌സ് ഒപ്റ്റിക്കല്‍ സൂമോടു കൂടിയ 8 എംപി ടെലിഫോട്ടോ ലെന്‍സാണ്. 
ക്യാമറ ആപ്ലിക്കേഷനില്‍ തന്നെ സൂപ്പര്‍ മാക്രോ മോഡും നൈറ്റ്‌സ്‌കേപ്പ് മോഡും വണ്‍പ്ലസ് 7 ടി പ്രോയില്‍ ഉള്‍പ്പെടുന്നു. ഇത് എച്ച്‌ഐഎസിനെയും (ഹൈബ്രിഡ് ഇമേജ് സ്‌റ്റെബിലൈസേഷന്‍) പിന്തുണയ്ക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് സുഗമവും സുസ്ഥിരവുമായ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയും. മുന്‍വശത്ത്, വണ്‍പ്ലസ് 7 ടി പ്രോയില്‍ 16 എംപി പോപ്പ്അപ്പ് സെല്‍ഫി ഷൂട്ടര്‍ ഉള്‍പ്പെടുന്നു.

12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫോണ്‍ ഓക്‌സിജന്‍ ഒ.എസ് 10 പ്രവര്‍ത്തിപ്പിക്കുന്നു. 3080 വാര്‍പ്പ് ചാര്‍ജ് 30 ടി പിന്തുണയുള്ള 4080 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 7 ടി പ്രോയില്‍ വരുന്നത്.
 

click me!