വൺപ്ലസ് 7T ഇറങ്ങി: പുതിയ പ്രത്യേകതകളും വിലയും

By Web Team  |  First Published Sep 28, 2019, 5:04 PM IST

ഡിസൈനിൽ പിൻഭാഗത്താണ് വൺപ്ലസ് എറ്റവും വലിയ മാറ്റം വൺപ്ലസ് 7Tയിൽ വരുത്തിയിരിക്കുന്നത്. പിന്നിലെ മൂന്ന് ക്യാമറ സംവിധാനം ഒരു റൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. 


ദില്ലി: ചൈനീസ് മൊബൈൽ ബ്രാന്റായ വൺപ്ലസിന്റെ പ്രിമീയം മിഡ് റേഞ്ച് ഫോൺ വൺപ്ലസ് 7T പുറത്തിറക്കി. മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വൺപ്ലസ് 7ന്റെ അപ്ഗ്രേഡ് പതിപ്പാണ് വൺപ്ലസ് 7T. 90hz ഫ്ലൂയിഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. ഇനിയെത്തുന്ന എല്ലാ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് മോഡലിലും 90hz ഫ്ലൂയിഡ് ഡിസ്പ്ലേ ആയിരിക്കും എന്നാണ് വൺപ്ലസ് അറിയിക്കുന്നത്. എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. സ്ക്രീൻ ഡിസൈനിൽ വൺപ്ലസ് 7ന്റെ പിൻഗാമിയായി വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോടെയാണ് ഈ ഫോൺ എത്തുന്നത് അതായത് 7 പ്രോ പോലെ ഒരു എന്റ് ടു എന്റ് ഡിസ്പ്ലേ അല്ല ഇത്. 

ഡിസൈനിൽ പിൻഭാഗത്താണ് വൺപ്ലസ് എറ്റവും വലിയ മാറ്റം വൺപ്ലസ് 7Tയിൽ വരുത്തിയിരിക്കുന്നത്. പിന്നിലെ മൂന്ന് ക്യാമറ സംവിധാനം ഒരു റൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. ക്യാമറയിലെ അപ്ഡേഷൻ തന്നെയാണ് വൺപ്ലസ് 7ടിയുടെ പ്രധാന പ്രത്യേകത. ഫോണിന്റെ പിറകുവശം മെറ്റ് ഫോർസ്റ്റഡ് ഗ്ലാസിനാലാണ് നിർമ്മിച്ചിരിക്കുന്നത്. വണ്‍പ്ലസ് 7T യുടെ ക്യാമറ പ്രത്യേകതകളിലേക്ക് വന്നാല്‍ പിന്നില്‍ 48 എംപി പ്രധാന ക്യാമറയാണുള്ളത്. സോണി ഐഎംഎക്സ് 586 ആണ് ഇതിലെ സെന്‍സര്‍.  രണ്ടാമത്തെ ക്യാമറ 2X ടെലിഫോട്ടോ ലെന്‍സോടെ എത്തുന്ന 12എംപി ക്യാമറയാണ്. മൂന്നാമത്തെ ക്യാമറ 16 എംപി സെന്‍സറാണ്. ഇതിന്‍റെ പ്രധാന പ്രത്യേകത അള്‍ട്ര വൈഡ് അംഗിള്‍ ലെന്‍സാണ്. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറ വണ്‍പ്ലസ് 7ടി നല്‍കുന്നു.

Latest Videos

undefined

128ജിബി, 256 ജിബി എന്നീ സ്റ്റോറേജ് പതിപ്പുകളിലാണ് വണ്‍പ്ലസ് 7ടി എത്തുന്നത്. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സറാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. ആഡ്രിനോ 640 ഗ്രാഫിക്ക് പ്രോസസ്സര്‍  യൂണിറ്റാണ് ഇതിലെ ഗ്രാഫിക്ക് മേന്‍മ നിര്‍ണ്ണിയിക്കുന്നത്. 3,800 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഒപ്പം ഇത് വാര്‍പ്പ് ചാര്‍ജിംഗ് 30ടി ടെക്നോളജിയോടെയാണ് എത്തുന്നത്. 30W ചാര്‍ജിംഗ് സംവിധാനം ഇതിനുണ്ട്. 

വണ്‍പ്ലസ് 7ടി 8ജിബി റാം+128 ജിബി പതിപ്പിന് വില 37,999 രൂപയാണ് വില. 8ജിബി+256 ജിബി പതിപ്പിന് വില 39,999 രൂപയുമാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലൂടെ ആദ്യം വിപണിയില്‍ എത്തുന്ന ഫോണ്‍  28 സെപ്തംബര്‍ 2018 ഉച്ച പന്ത്രണ്ട് മണി മുതല്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് വാങ്ങാം. ബാക്കിയുള്ളവര്‍ക്ക് 29 സെപ്തംബര്‍ 2018 അര്‍ദ്ധരാത്രി മുതല്‍ ഈ ഫോണ്‍ ലഭിക്കും.

click me!