നിലവില്‍ പ്രീമിയം സെഗ്‌മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളിലൊന്നായ വണ്‍പ്ലസ് 7 ടിയ്ക്ക് 34,999 രൂപ
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍, എല്ലാ വണ്‍പ്ലസ് ഫോണുകള്‍ക്കും മികച്ച ഓഫറുകള്‍ ലഭിക്കുന്നു. വണ്‍പ്ലസ് 7 പ്രോയുടെ ടോപ്പ് വേരിയന്‍റിന് 43,000 രൂപയേ വിലയുള്ളു. കൂടാതെ, എല്ലാ വണ്‍പ്ലസ് ഫോണുകളും ശ്രദ്ധേയമായ വിലക്കുറവുകളോടെയാണ് വില്‍ക്കുന്നത്. പുറമേ നിരവധി ഓഫറുകള്‍ വേറെയുമുണ്ട്. പഴയ ഫോണിനായി ഒരു നല്ല എക്‌സ്‌ചേഞ്ച് ഓഫര്‍ നേടാനും വണ്‍പ്ലസ് ഫോണില്‍ നിന്ന് ഡിസ്‌ക്കൗണ്ട് നേടാനും കഴിയും.
നിലവില്‍ പ്രീമിയം സെഗ്‌മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളിലൊന്നായ വണ്‍പ്ലസ് 7 ടി 34,999 രൂപയ്ക്ക് ലഭിക്കും. 37,999 രൂപയ്ക്ക് പുറത്തിറങ്ങിയ ഫോണ്‍, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റാണിത്. പ്രതിമാസം 3,890 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍പ്ലസ് 7 ടിയില്‍ ചിലവ് കുറഞ്ഞ ഇഎംഐ ഓപ്ഷനുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.
undefined
അടുത്തത് വണ്‍പ്ലസ് 7 പ്രോയാണ്, അല്പം പഴയ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ് ഉണ്ടായിരുന്നിട്ടും, ഇന്നും വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒന്നാണ് ഇത്. ആമസോണില്‍ 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഹൈഎന്‍ഡ് വേരിയന്റ് 42,999 രൂപയ്ക്ക് മാത്രമാണ് വണ്‍പ്ലസ് വില്‍ക്കുന്നത്, ഇത് ലോഞ്ച് വിലയേക്കാള്‍ 10,000 രൂപ കുറവാണ്. 3,883 രൂപ മുതല്‍ 12 മാസം വരെ ആമസോണ്‍ നോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നു. 2,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും വണ്‍പ്ലസ് 7 പ്രോയില്‍ ലഭ്യമാണ്.
വണ്‍പ്ലസ് 7 ടി പ്രോയും വില്‍പ്പനയുടെ ഭാഗമാണ്, ഇതിന് വിലക്കുറവ് ലഭിക്കുന്നില്ലെങ്കിലും, 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌ക്കൗണ്ടും 12,500 ഇഎംഐയും 4,500 രൂപയില്‍ ആരംഭിക്കുന്നു. സിംഗിള്‍ വേരിയന്റില്‍ 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള വണ്‍പ്ലസ് 7 ടി പ്രോ 53,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.