കാള്‍ പേയും, കമ്പനിയുടെ ഡിസൈന്‍ മേധാവിയായ ടോം ഹോവാര്‍ഡും നത്തിങ് ഇയര്‍ 1 ന്റെ ചില സവിശേഷതകള്‍ ഫോണില്‍ ആവര്‍ത്തിക്കുമെന്ന് സ്ഥിരീകരിച്ചതായി വാള്‍പേപ്പര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലണ്ടന്‍: ടെക് ലോകത്ത് നത്തിംഗ് (Nothing) എന്ന കമ്പനി ചര്‍ച്ചയായിട്ട് കുറേയായി. വണ്‍പ്ലസിന്‍റെ മുന്‍ പങ്കാളിയായിരുന്ന കാൾ പേയ് (Carl Pei) തുടങ്ങിയ ഈ സംരംഭം സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇവരുടെ ഫോണ്‍ എങ്ങനെയായിരിക്കും എന്ന ചര്‍ച്ചയും പൊടിപൊടിക്കുന്നു . ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ 21 ന് ഈ ഫോണ്‍ പുറത്തിറക്കും എന്നാണ് വിവരം, അതേ സമയം നതിംഗ് ഫോൺ 1 ന്റെ കൂടുതല്‍ സവിശേഷതകൾ ചോര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം നത്തിംഗ് ഫോണ്‍ 1ന് സുതാര്യമായ ബാക്പാനല്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട് പുതിയ ലീക്കുകള്‍ പ്രകാരം, ജിഎസ്എം അരീന ഈകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം നത്തിംഗ് നേരത്തെ പുറത്തിറക്കിയ നത്തിംഗ് ഇയര്‍ 1 എന്ന ഇയര്‍ബഡുകള്‍ക്കും ഇത്തരത്തില്‍ സുതാര്യ കവചം ഉണ്ടായിരുന്നതിനാല്‍ നേരത്തെ തന്നെ ഇത് ചിലര്‍ ഊഹിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്ത.
undefined
കാള്‍ പേയും, കമ്പനിയുടെ ഡിസൈന്‍ മേധാവിയായ ടോം ഹോവാര്‍ഡും നത്തിങ് ഇയര്‍ 1 ന്റെ ചില സവിശേഷതകള്‍ ഫോണില്‍ ആവര്‍ത്തിക്കുമെന്ന് സ്ഥിരീകരിച്ചതായി വാള്‍പേപ്പര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഉള്ളിലുള്ളതിനെ പുറത്ത് കാണിക്കുകയെന്ന തത്വത്തില്‍ നിന്നുകൊണ്ടുള്ള രൂപകല്‍പനയാണ് തങ്ങള്‍ ആഗ്രഹിച്ചത് എന്ന് ടോം ഹോവാര്‍ഡ് പറയുന്നു. സുതാര്യമായ ബാക്ക് പാനലിനുള്ളിലെ ക്യാമറകള്‍, ചാര്‍ജിങ് കോയിലുകള്‍ ഉള്‍പ്പടെ ക്യാമറയ്ക്കുള്ളിലെ ചില പ്രധാന ഭാഗങ്ങളെ എടുത്തു കാണും വിധത്തിലായിരിക്കും ഡിസൈന്‍.
Internals of Nothing Phone (1) pic.twitter.com/6M0FgpDmUo
— Utsav Techie (@utsavtechie)വൺപ്ലസിൽ നിന്ന് മാറി സ്വന്തമായി ഒരു ടെക് കമ്പനി തുടങ്ങുമെന്ന് കാൾ പേയ് പ്രഖ്യാപിച്ചപ്പോൾ ടെക് സമൂഹം ആവേശത്തിലായിരുന്നു. ഏറ്റവും ജനപ്രിയമായ സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായി വണ്‍പ്ലസിനെ ഉയര്‍ത്തിയ മനുഷ്യന്‍ വീണ്ടും പുത്തന്‍ പരീക്ഷണം നടത്തുന്നു എന്ന ആവേശം തന്നെയായിരുന്നു ഇതിന് പിന്നില്‍. 'ഫ്ലാഗ്ഷിപ്പ് കില്ലര്‍' എന്ന രീതിയില്‍ വണ്‍പ്ലസിനെ ഉയര്‍ത്തികൊണ്ടുവന്നതില്‍ കാൾ പേയിക്ക് പ്രധാന പങ്കുണ്ട്.
ട്വിറ്ററിലെ ചില ലീക്കേര്‍സ് നല്‍കുന്ന സൂചനകള്‍ പ്രകാരമാണ് നത്തിംഗിന്‍റെ ആദ്യഫോണിന്‍റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരിക്കുന്നത്. നതിംഗ് ഫോൺ 1-ന്റെ യൂസര്‍ മാനുവല്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്‌പെസിഫിക്കേഷനുകൾക്ക് പുറമെ, ആമസോൺ വഴി ഫോൺ ഇന്ത്യയിൽ വിൽക്കുമെന്ന് യൂസർ മാനുവലിലെ സൂചന. നത്തിംഗിന്‍റെ ടിഡബ്യൂഎസ് ഇയർബഡുകളും ആമസോൺ വഴിയാണ് വില്‍ക്കുന്നത് എന്നതിനാല്‍ ഇതൊരു അവിശ്വസനീയമായ കാര്യമാണെന്ന് തോന്നുന്നില്ല.
നത്തിംഗ് ഫോണിന് വിലയെത്ര? (nothing phone 1 price)
ഓള്‍ റൗണ്ട് പിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 500 യൂറോ ആയിരിക്കും നത്തിംഗ് ഫോണ്‍ 1ന്‍റെ വില വരുക എന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 41400 രൂപ വരും. ഫോണിന്റെ നിറങ്ങള്‍, സ്‌റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
കാൾ പേയിയുടെ സ്വപ്ന ഫോണിന്‍റെ പ്രത്യേകതകള്‍ ചോര്‍ന്നു