വൺപ്ലസ് സഹസ്ഥാപകനായ കാൾ പേയിൽ നിന്നുള്ള ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് അതിന്റെ ആദ്യ ഉൽപ്പന്നമായ ഇയർ (1) ഇയർബഡുകൾ 2021-ൽ പുറത്തിറക്കി, അന്നുമുതൽ നത്തിംഗ് ഫോണുകളെ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ദില്ലി: കാൾ പേയുടെ നേതൃത്വത്തിലുള്ള നതിംഗ് ഇന്ത്യയിൽ നതിംഗ് ഫോൺ (1) (Nothing Phone 1) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നതിംഗ് ഫോൺ (1) ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി വൈസ് പ്രസിഡന്റ് മനു ശർമ്മ (Manu Sharma) വെളിപ്പെടുത്തി. അർദ്ധസുതാര്യമായ രൂപകൽപ്പനയുള്ള ഇയർ വൺ എന്ന് വിളിക്കപ്പെടുന്ന ഒരു ജോടി ടിഡബ്യൂഎസ് ഇയർബഡുകൾ മുന്‍പ് നത്തിംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സമാനമായ ഡിസൈനിലുള്ള ഫോണും കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൺപ്ലസ് സഹസ്ഥാപകനായ കാൾ പേയിൽ (Carl Pei) നിന്നുള്ള ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് അതിന്റെ ആദ്യ ഉൽപ്പന്നമായ ഇയർ (1) ഇയർബഡുകൾ 2021-ൽ പുറത്തിറക്കി, അന്നുമുതൽ നത്തിംഗ് ഫോണുകളെ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
undefined
ഇയർബഡുകൾ പോലെ തന്നെ ഫോണിലും സുതാര്യമായ ഡിസൈന്‍ ഉണ്ടാകും. എന്നാല്‍ ഇത് ഡിസൈനില്‍ ചേര്‍ത്തതാണോ, അല്ല ശരിക്കും സുതാര്യമായി ഫോണിന്‍റെ ഉള്‍വശം കാണുന്ന രീതിയിലാണോ എന്ന് വ്യക്തമല്ല. പുതുതായി നത്തിംഗ് ട്വിറ്ററില്‍ പങ്കിട്ട ചിത്രം ഫോണിനെക്കുറിച്ചുള്ള രണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു: അതിന് ഒരു ഡ്യുവൽ പിൻ ക്യാമറയും വയർലെസ് ചാർജിംഗും ഉണ്ട് എന്നതാണ്.
Bold. Warm. Full of soul.
A return to instinct.
This is phone (1).
Tune in on 12 July to hear all about it: https://t.co/FEJL4Jb2Aw pic.twitter.com/5XUbvo8dwZ
നത്തിംഗ് ഫോണ്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ (Qualcomm Snapdragon) ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുക. ആന്‍ഡ്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇതിന്‍റെ ഒഎസ്. എന്നാൽ മറ്റ് വിശദാംശങ്ങളൊന്നും ഔദ്യോഗികമായി ഇപ്പോള്‍ ലഭ്യമല്ല. 1,080x2400 പിക്‌സൽ റെസല്യൂഷനുള്ള 6.55 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ ഇതിന് ഉണ്ടായിരിക്കുമെന്നു. ഫോണിന് ഒരു ഫ്ലാറ്റ് (ഐഫോൺ പോലെയുള്ളതായി കരുതുക) ഡിസൈൻ ഉണ്ടായിരിക്കുമെന്നുമാണ് അഭ്യൂഹം.
ജൂലൈ 12-ന് ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ നത്തിംഗ് ഫോണ്‍ ലോഞ്ച് ചെയ്യും. ഉപയോക്താക്കൾക്ക് ജൂലൈ 12 മുതൽ 2000 രൂപ നൽകി ഈ ഫോണ്‍ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. പ്രമുഖ ടിപ്‌സ്റ്റർ മുകുൾ ശർമ്മ ട്വിറ്ററില്‍ അറിയിച്ചു. ഒന്നിലധികം മെമ്മറി വേരിയന്റുകള്‍ ഈ ഫോണിനുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഫോണിന്‍റെ ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗും ശർമ്മ പങ്കിട്ടു. ഇതില്‍ ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ വരുമെന്ന് ഇത് വ്യക്തമായി പറയുന്നുണ്ട്.
നത്തിംഗ് ഫോണ്‍ വരുന്നു; 'ഉള്ള് കാണിക്കും' പുതിയ ഐഡിയ.!
കാൾ പേയിയുടെ സ്വപ്ന ഫോണിന്‍റെ പ്രത്യേകതകള്‍ ചോര്‍ന്നു