ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരവധി ബെനഫിറ്റുകളും ആകർഷകമായ ഓഫറുകളുമുണ്ടാകും. 2000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റായി നൽകുമെന്ന ഉറപ്പിലാണ് പ്രീ- ഓർഡർ ആരംഭിക്കുന്നത്
നത്തിങ് ഫോണുകൾ ഇനി ഓഫ്ലൈൻ ചാനലുകള് വഴിയും വിൽക്കും. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയും ഇവ വിൽപ്പനയ്ക്ക് എത്തിയേക്കാം. ക്ഷണിക്കപ്പെട്ടവർക്ക് ഫ്ലിപ്പ്കാർട്ടിലെ പ്രീ- ഓർഡർ സംവിധാനം വഴി ഫോൺ വാങ്ങാനാകുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഈയിടെ ഒരു ഇ- കോമേഴ്സ് പ്ലാറ്റ്ഫോമിലും ഫോൺ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരവധി ബെനഫിറ്റുകളും ആകർഷകമായ ഓഫറുകളുമുണ്ടാകും. 2000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റായി നൽകുമെന്ന ഉറപ്പിലാണ് പ്രീ- ഓർഡർ ആരംഭിക്കുന്നത്. ഈ ഉപഭോക്താക്കൾക്ക് മുൻഗണന പ്രകാരം ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാൻ അനുവദിക്കുന്ന പ്രീ-ഓർഡർ പാസ് ലഭിക്കും.
നത്തിംഗ് ഫോണ്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും; ഫോണ്‍ ഇങ്ങനെയിരിക്കും
undefined
നത്തിംഗ് ഫോൺ 1 ന് പ്രീ-ഓർഡർ പാസ് ലഭിക്കുന്നതിന്, ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യുകയും നതിംഗ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും വേണം. ഡെപ്പോസിറ്റായി 2,000 രൂപ വേണം. നിങ്ങളുടെ അവസരം വരുമ്പോൾ സ്‌മാർട്ട്‌ഫോണിന്റെ പ്രീ-ഓർഡർ പാസ് കമ്പനി നിങ്ങൾക്ക് മെയിൽ ചെയ്യും. ഫോൺ ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പാസ് ഉപയോഗിച്ച് ഫോൺ മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് ഹാൻഡ്‌സെറ്റ് ബുക്ക് ചെയ്യാൻ ക്ക് ചില ഓഫറുകൾ ലഭിക്കാനും സാധ്യതയുണ്ട്.
പിന്നിലെ 'ഫാന്‍സി ലൈറ്റ്' എന്തിന്?; നത്തിംഗ് ഫോണിന്‍റെ സര്‍പ്രൈസുകള്‍ തീരുന്നില്ല
റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കും. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ പിൻ ക്യാമറകളും 4,500mAh അല്ലെങ്കിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. പിൻ പാനലിൽ എൽഇഡി ലൈറ്റുകൾ ഉണ്ട്. റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴിയാണ് ജൂലൈ 12 ന് നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്യുന്നത്.