ആഗോള വിപണിയില്‍ ചിലപ്പോള്‍ നോക്കിയ 8.1 എന്ന പേരിലാകും എക്‌സ് 71 പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്
ദില്ലി: നോക്കിയ എക്‌സ് 71 ആഗോള റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഏപ്രില്‍ 2ന് ഫോണിനെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഈ മോഡല്‍ അടുത്ത മാസം തായ് വാനിലും പുറത്തിറക്കും. നോക്കിയ 9 പ്യുവര്‍വ്യൂ സ്മാര്‍ട്ട്‌ഫോണും എക്‌സ് 71 നൊപ്പം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. എച്ച്.എം.ടി ഗ്ലോബലിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ആദ്യ പഞ്ച് ഹോള്‍ ഡിസ്‌പ്ലേയോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ എന്നതുതന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആഗോള വിപണിയില്‍ ചിലപ്പോള്‍ നോക്കിയ 8.1 എന്ന പേരിലാകും എക്‌സ് 71 പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് എക്‌സ് 71ൽ ഒരുങ്ങുന്നത്. 120 ഡിഗ്രീ ഫീല്‍ഡ് ഓഫ് വ്യൂവുള്ള സെക്കന്ററി ലെന്‍സാണ് പിന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വൈഡ് ആംഗിള്‍ ഫോട്ടോകളെടുക്കാന്‍ ഈ ലെന്‍സ് സഹായിക്കും. റിപ്പോർട്ട് പ്രകാരം എക്‌സ് 71ല്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമുണ്ട്. എന്നാല്‍ നോക്കിയ 8.1 എന്ന പേരില്‍ മറ്റു രാജ്യങ്ങളില്‍ പുറത്തിറങ്ങുമ്പോല്‍ ഇരട്ട ക്യാമറ ഫീച്ചര്‍ മാത്രമേയുണ്ടാകൂ.സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റും ലഭിച്ചേക്കും.