എയര്‍പോഡ്സ് ഐഫോണിനൊപ്പം നല്‍കാന്‍ ആപ്പിള്‍

By Web Team  |  First Published Nov 30, 2019, 3:28 PM IST

ബിജിആര്‍ അടക്കമുള്ള പ്രമുഖ ടെക് സൈറ്റുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആപ്പിളിന്‍റെ അടുത്ത ഐഫോണ്‍ 5ജി പതിപ്പ് ആയിരിക്കും എന്നത് ഇതിനകം അഭ്യൂഹമായി പരക്കുന്നുണ്ട്. 


പ്പിളിന്‍റെ അടുത്ത കാലത്ത് ഇറങ്ങിയ പ്രോഡക്ടുകളില്‍ ശ്രദ്ധനേടിയ ഉപകരണമാണ് ആപ്പിള്‍ എയര്‍ പോഡ്. വയര്‍ഫ്രീ ഇയര്‍ പീസ് വലിയ ജനപ്രീതി നേടിയതിനൊപ്പം ബ്ലൂടൂത്ത് ഇയര്‍പീസില്‍ പുതിയ ഒരു തരംഗം സൃഷ്ടിക്കാന്‍ എയര്‍ പോഡിന് സാധിച്ചു. ഈ വരുന്ന ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനകളില്‍ ആപ്പിളിന്‍റെ ഹോട്ട് പ്രോഡക്ടുകളില്‍ ഒന്ന് ഈ കുഞ്ഞന്‍ തന്നെയായിരിക്കും എന്നാണ് ടെക് ലോകം പറയുന്നത്. അതിനിടെയാണ് പുതിയ അപ്ഡേഷന്‍ വരുന്നത്. 2020ല്‍ ഇറങ്ങുന്ന ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ കൂടെ ബോക്സില്‍ തന്നെ ആപ്പിള്‍ എയര്‍പോഡ് നല്‍കും.

ബിജിആര്‍ അടക്കമുള്ള പ്രമുഖ ടെക് സൈറ്റുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആപ്പിളിന്‍റെ അടുത്ത ഐഫോണ്‍ 5ജി പതിപ്പ് ആയിരിക്കും എന്നത് ഇതിനകം അഭ്യൂഹമായി പരക്കുന്നുണ്ട്. ആപ്പിളിന്‍റെ എയര്‍പോഡിന് ഇന്ത്യയില്‍ തന്നെ 16,599 രൂപയാണ് വില. ഇത്രയും വിലയുള്ള പ്രോഡക്ട് അടുത്ത ഐഫോണിന്‍റെ കൂടെ ലഭിക്കും എന്നത് ടെക് ലോകത്ത് ഏതായാലും ചൂടുള്ള വാര്‍ത്തയായിട്ടുണ്ട്.

Latest Videos

ഏതാണ്ട് 200 ദശലക്ഷം ആപ്പിള്‍ ഐഫോണ്‍ 12 യൂണിറ്റുകളാണ് 2020 ല്‍ ആപ്പിള്‍ ഇറക്കുക എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു വഴികൂടിയാണ് ഐഫോണ്‍ 12നൊപ്പം എയര്‍പോഡ്സും നല്‍കുന്നത് എന്നതാണ് ടെക് ലോകത്തെ സംസാരം. എന്നാല്‍ എയര്‍പോഡ് നല്‍കുന്നതിന് അനുസരിച്ച് ഐഫോണിന്‍റെ വിലയില്‍ ആനുപാതിക വര്‍ദ്ധനവ് ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്. 

click me!