മോട്ടോറോളയുടെ റേസര്‍ ഇന്ത്യയിലേക്ക് എത്തുന്നു; വിവരങ്ങളും പ്രത്യേകതകളും ഇങ്ങനെ

By Web Team  |  First Published Jan 14, 2020, 7:38 AM IST

ഈ നിലയ്ക്ക് മോട്ടറോള ചൈനയില്‍ പുതിയ റേസറിന്‍റെ വന്‍തോതില്‍ ഉല്‍പ്പാദനം ആരംഭിച്ചതായി തോന്നുന്നു. വൈകാതെ ഇത് പ്രധാന വിപണികളിലേക്ക് അയച്ചേക്കും. 


ദില്ലി: മടക്കാവുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിന്‍റെ രൂപത്തില്‍ മോട്ടറോള അതിന്റെ റേസര്‍ റീബൂട്ട് ലോകത്തെ കാണിച്ചു അത്ഭുതപ്പെടുത്തിയിട്ട് രണ്ട് മാസമായി. അന്നു മുതല്‍ ഇത് ഇന്ത്യയില്‍ വരുമോയെന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ അതിനു പരിഹാരമായിരിക്കുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ടാഗിലുള്ള മോട്ടോറോള റേസറിന്‍റെ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുന്നു.

ചൈനയിലെ ലെനോവോയുടെ മൊബൈല്‍ ഡിവിഷന്‍റെ ജനറല്‍ മാനേജര്‍ പുതിയ റേസറിന്‍റെ റീട്ടെയില്‍ ബോക്‌സിന്‍റെ ചിത്രം പങ്കിട്ടു. പുതിയ റേസര്‍, അതിന്റെ ത്രികോണ ബോക്‌സ് എന്നിവയുടെ ചില സവിശേഷതകള്‍ ചിത്രം കാണിക്കുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഫോണ്‍ 2020 ജനുവരി 9 ന്‍റെ നിര്‍മ്മാണ തീയതിയാണ് വഹിക്കുന്നത്. ഏറ്റവും മികച്ച ഭാഗം ബോക്‌സ് ഒരു 'മെയ്ഡ് ഇന്‍ ഇന്ത്യ' ടാഗ് വഹിക്കുന്നു എന്നതാണ്. അതു കൊണ്ടു തന്നെ വൈകാതെ ഇത് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഉറപ്പായി.

Latest Videos

undefined

ഈ നിലയ്ക്ക് മോട്ടറോള ചൈനയില്‍ പുതിയ റേസറിന്‍റെ വന്‍തോതില്‍ ഉല്‍പ്പാദനം ആരംഭിച്ചതായി തോന്നുന്നു. വൈകാതെ ഇത് പ്രധാന വിപണികളിലേക്ക് അയച്ചേക്കും. പുതിയ റേസര്‍ നിലവില്‍ മോട്ടറോളയുടെ ഏറ്റവും പ്രധാനപ്പെട്ട ഫോണുകളില്‍ ഒന്നാണ്. ഇത് കമ്പനിയെ പ്രീമിയം സെഗ്‌മെന്റുകളില്‍ സാംസങ്, ആപ്പിള്‍, വാവ്വേ തുടങ്ങിയവയ്‌ക്കൊപ്പം നേരിട്ട് മത്സരിക്കാന്‍ സഹായിക്കുന്നു.

യഥാര്‍ത്ഥ റേസറിന് സമാനമായി, കീപാഡിനും ചെറിയ സ്‌ക്രീനിനും പരിഹാരമായി അകത്ത് ഒരു ഫ്ളിപ്പ് ഡിസ്‌പ്ലേ ഉപയോഗിക്കുന്നു. നോട്ടിഫിക്കേഷനുകള്‍ കാണിക്കുന്നതിനും ഫോട്ടോകള്‍ എടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനും പുറമേ ഒരു ചെറിയ ഡിസ്‌പ്ലേയും ഇതിനുണ്ട്. പുതിയ റേസറിനെ ചൂടില്‍ നിന്നും വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മോട്ടറോള അല്പം മിഡ്‌റേഞ്ച് സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ എല്ലാ മോട്ടറോള ഫോണുകളെയും പോലെ, ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും ഒപ്റ്റിമൈസ് ചെയ്ത പതിപ്പാണ് ഇതിലുമുള്ളത്.

പുതിയ റേസറിന് യുഎസില്‍ 1,500 ഡോളര്‍ വിലവരും. ആ നിലയ്ക്ക് ആഗോള വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റേസര്‍ ഇന്ത്യയില്‍ വിലയേറിയതാകാം. അതിനാല്‍ വളരെ ഉയര്‍ന്ന വിലയുമായി സാംസങ് ഗാലക്‌സി ഫോള്‍ഡുമായി നേരിട്ട് മത്സരിക്കാനാകും റേസര്‍ അരയും തലയും മുറുക്കുന്നത്. 

സ്‌റ്റൈലിലും നൊസ്റ്റാള്‍ജിയയിലും റേസര്‍ ഉയര്‍ന്നതാണെന്നും നടുവില്‍ അരോചകമില്ലാത്ത വിധം ഡിസ്‌പ്ലേയുള്ള ഒരേയൊരു മടക്കാവുന്ന ഫോണാണിതെന്നും മോട്ടോറോള നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയും ആധുനിക ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ ശക്തിയും ഉപയോഗിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മോട്ടറോള റേസറിന്റെ രൂപകല്‍പ്പന പുതിയ റേസര്‍ തിരികെ കൊണ്ടുവരികയാണ്.

click me!