എംഐ സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫെയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

By Web Team  |  First Published Sep 18, 2019, 11:30 AM IST

എംഐ സ്മാര്‍ട്ട് പ്യൂരിഫെയര്‍ (RO+UV) മൂന്ന് ഫില്‍ട്ടറുകളോടെയാണ് എത്തുന്നത്. പോളി പ്രോപ്പെയ്ലിന്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ (പിപിസി), റിവേഴ്സ് ഓസ്മോസിസ് (ആര്‍ഒ), പോസ്റ്റ് ആക്ടിവേറ്റഡ് കാര്‍ബണ്‍ (പിഎസി) എന്നിവയാണ് ഇവ. 


ബംഗലൂരു: എംഐ സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫെയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ ബംഗലൂരുവില്‍ നടന്നസ്മാര്‍ട്ട് ലിവിംഗ് 2020 ഷോയിലാണ് ഈ വെള്ള ശുദ്ധികരണ ഉപകരണം പുറത്തിറക്കിയത്. ഇന്ത്യയിലെ ഏക ട്രൂ സ്മാര്‍ട്ട് ഡിഐവൈ വാട്ടര്‍ പ്യൂരിഫെയറാണ് ഇത് എന്നാണ് എംഐ അവകാശവാദം. മിനിമലിസ്റ്റിക്ക് ഡിസൈന്‍ എന്ന ഷവോമിയുടെ ഇക്കോസിസ്റ്റം ഡിസൈന്‍റെ അതേ പ്രത്യേകത നിലനിര്‍ത്തിയാണ് ഇതിന്‍റെ നിര്‍മ്മാണം എന്നാണ് ഷവോമി പറയുന്നത്.

എംഐ സ്മാര്‍ട്ട് പ്യൂരിഫെയര്‍ (RO+UV) മൂന്ന് ഫില്‍ട്ടറുകളോടെയാണ് എത്തുന്നത്. പോളി പ്രോപ്പെയ്ലിന്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ (പിപിസി), റിവേഴ്സ് ഓസ്മോസിസ് (ആര്‍ഒ), പോസ്റ്റ് ആക്ടിവേറ്റഡ് കാര്‍ബണ്‍ (പിഎസി) എന്നിവയാണ് ഇവ. ഇന്‍ടാങ്ക് യുവി ലൈറ്റോടെയാണ് ഇവ ഫിറ്റ് ചെയ്തിരിക്കുന്നത്. വളരെ ലളിതമായി ഘടിപ്പിക്കാവുന്ന ഇതിന്‍റെ ഫില്‍ട്ടര്‍ മറ്റൊരു ടെക്നീഷ്യന്‍റെ സഹായം ഇല്ലാതെ തന്നെ ഘടിപ്പിക്കാനും മാറ്റാനും സാധിക്കും എന്നതിനാല്‍ വില്‍പ്പനന്തര ചിലവുകള്‍ ഏറെ കുറയും.

Latest Videos

undefined

എംഐ ഹോം ആപ്പ് ഉപയോഗിച്ച് ശുദ്ധികരിക്കുന്ന വെള്ളത്തിന്‍റെ ടിഡിഎസ് അളവ് കാണാന്‍ സാധിക്കും. ഇതിലൂടെ നാം കുടിക്കുന്ന വെള്ളത്തിന്‍റെ റിയല്‍ ടൈം ശുദ്ധത ഉറപ്പാക്കാന്‍ സാധിക്കും എന്നാണ് എംഐ അവകാശവാദം. ഇത് രാജ്യത്തുള്ള ഒരു പ്യൂരിഫെയറിലും ഇല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. സെപ്തംബര്‍ 29ന് വിപണിയില്‍ എത്തുന്ന ഈ ഉപകരണത്തിന്‍റെ വില 11,999 രൂപയാണ്. എംഐ.കോം ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. ഇതിനൊപ്പം ഒരു ഫില്‍ട്ടര്‍ കാര്‍ട്ടിലേജ് വാങ്ങുവാന്‍ 3997 രൂപ നല്‍കണം. ഒരോ ഫില്‍ട്ടറായും ലഭിക്കും.

എംഐ ഇക്കോ സിസ്റ്റത്തിന്‍റെ ഭാഗമായി ഇതിനോടൊപ്പം എംഐ മോഷന്‍ ആക്ടിവേറ്റഡ് നൈറ്റ് ലൈറ്റും പുറത്തിറക്കിയിട്ടുണ്ട്. ഇത് സെപ്തംബര്‍ 18 മുതല്‍ 500 രൂപയ്ക്ക് ലഭിക്കും. എംഐ സൗണ്ട് ബാര്‍ ബ്ലാക്ക് എംഐ.കോമില്‍ നിന്നും 4,999 രൂപയ്ക്ക് വാങ്ങാം.

click me!