ആദ്യ ഐഫോണ്‍ മുതല്‍ ദശകങ്ങളായി നിയമകുരുക്കില്‍പ്പെട്ട ഐഫോണ്‍

By Web Team  |  First Published Jun 29, 2020, 7:27 AM IST

ഐഫോണ്‍ പുറത്തിറങ്ങിയതിനുശേഷം ആപ്പിളിന്റെ സെറ്റിങ്‌സിന്‍റെ ലോക്കിങ് നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. 2007 ഒക്ടോബറില്‍ കമ്പനിക്കെതിരെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. 


സന്‍ഫ്രാന്‍സിസ്കോ: ടെക് ലോകത്ത് വലിയ മാറ്റങ്ങളാണ് ഐഫോണിന്‍റെ കടന്നുവരവ് ഉണ്ടാക്കിയത്. എന്നാല്‍ ഐഫോണും വിവിധ വിഷയങ്ങളില്‍ ഈക്കാലയളവില്‍ കോടതികയറിയിട്ടുണ്ട്. സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാല്‍ ഐഫോണിന് നേരിട്ട നിയമവ്യവഹാര പ്രശ്നങ്ങള്‍ ഒന്നുനോക്കാം.

ഐഫോണ്‍ പുറത്തിറങ്ങിയതിനുശേഷം ആപ്പിളിന്റെ സെറ്റിങ്‌സിന്‍റെ ലോക്കിങ് നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. 2007 ഒക്ടോബറില്‍ കമ്പനിക്കെതിരെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഒന്ന് ഫെഡറല്‍ കോടതിയിലും മറ്റൊന്ന് സംസ്ഥാന കോടതിയിലും. ഇതു പ്രകാരം, സര്‍വീസ് പ്രൊവൈഡറായ എടി ആന്‍ഡ് ടി യുമായുള്ള ആപ്പിളിന്റെ എക്‌സ്‌ക്ലൂസീവ് കരാര്‍ ആന്റിട്രസ്റ്റ് നിയമത്തിന്റെ പരസ്യമായ ലംഘനമാണെന്നായിരുന്നു വാദം.

Latest Videos

undefined

കാലിഫോര്‍ണിയ നിവാസിയായ തിമോത്തി പി. സ്മിത്തിനെ പ്രതിനിധീകരിച്ച് ഡാമിയന്‍ ആര്‍. ഫെര്‍ണാണ്ടസിന്റെ നിയമ ഓഫീസ് സമര്‍പ്പിച്ച സ്‌റ്റേറ്റ്‌കോടതി കേസില്‍ ഐഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. എടി ആന്‍ഡ് ടി യുമായുള്ള അഞ്ച് വര്‍ഷത്തെ കരാര്‍, ഫോണ്‍ വാങ്ങുന്നവരോട് വെളിപ്പെടുത്തുന്നതില്‍ ആപ്പിള്‍ പരാജയപ്പെട്ടുവെന്ന് വാദികള്‍ പറഞ്ഞു. രണ്ട് വര്‍ഷകരാര്‍ മാത്രമാണ് ഉള്ളതെന്നു തെറ്റിദ്ധരിപ്പിച്ചതെന്നായിരുന്നു പരാതി. ഇതിലെ സോഫ്റ്റ്‌വെയര്‍ ലോക്കിനെ പ്രതി 200 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി കെട്ടിവെക്കേണ്ടി വന്നത്. 

രണ്ടാമത്തെ കേസ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിനായി ഫയല്‍ ചെയ്തു. ഐഫോണ്‍ മെച്ചപ്പെടുത്താതെ കാരിയറുകള്‍ മാറാനോ സിം കാര്‍ഡുകള്‍ മാറ്റാനോ കഴിയില്ലെന്ന് വാദിയായ പോള്‍ ഹോള്‍മാന്‍ ആപ്പിളിനും എടി ആന്‍ഡ് ടി മൊബിലിറ്റിക്കുമെതിരെ പരാതി നല്‍കി. 2011 ഏപ്രില്‍ 27 ന് എടി ആന്‍ഡ് ടി സംസ്ഥാനത്തിന്റെ ന്യായമായ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് സുപ്രീം കോടതി വിധിച്ചു. തത്ക്കാലം രക്ഷപ്പെട്ടുവെങ്കിലും ആപ്പിളിന്റെ ബ്രാന്‍ഡിങ്ങിനേറ്റ തിരിച്ചടിയായിരുന്നു അത്.

പഴയ ഫോണ്‍ മോഡലുകള്‍ മന്ദഗതിയിലാക്കിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് 2017 ല്‍ ആപ്പിളിനെതിരെ മറ്റൊരു കേസെടുത്തിരുന്നു. അപ്‌ഡേറ്റിനുശേഷം അവരുടെ ഐഫോണ്‍ 7 എസ് മന്ദഗതിയിലായപ്പോള്‍ വാദികളായ സ്‌റ്റെഫാന്‍ ബോഗ്ദാനോവിച്ച്, ഡക്കോട്ട സ്പിയാസ് എന്നിവര്‍ കേസ് ഫയല്‍ ചെയ്തു. തടസ്സങ്ങളും അവര്‍ അനുഭവിച്ച സാമ്പത്തിക നാശനഷ്ടങ്ങളും കാരണം വാദികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു.
 

click me!