ഐക്യൂഓ 3: 5ജി ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങി; കിടിലന്‍ വില

By Web Team  |  First Published Feb 25, 2020, 6:32 PM IST

ഫോണിന്‍റെ ക്യാമറയിലേക്ക് വന്നാല്‍  ഐക്യു 3 ൽ ക്വാഡ് റിയർ ക്യാമറകളാണ് ഉള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയിൽ എഫ് / 1.79 അപ്പേർച്ചറും സോണി ഐഎംഎക്സ് 582 സെൻസറും ഉണ്ട്. 


ദില്ലി: ചൈനീസ് ബ്രാന്‍റായ ഐക്യൂഓ ഇന്ത്യയില്‍ ആദ്യത്തെ ഫോണുകള്‍ പുറത്തിറക്കി. 5ജി മോഡലായ ഐക്യൂഓ 3യാണ് ഇന്ത്യയില്‍ ഇറക്കിയത്. ഇതേ ഫോണിന്‍റെ 4ജി മോഡലും ഇറക്കിയിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 ചിപ്പ് സെറ്റ്. എല്‍പിഡിഡി 5 റാം, യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയാണ് ഈ ഫോണിന്‍റെ എടുത്തു പറയാവുന്ന ഫീച്ചറുകള്‍. ഐക്യൂഓ 3യില്‍ എച്ച്ഡിആര്‍ 10+ ഡിസ്പ്ലേയാണ് ഉള്ളത്. പഞ്ച്ഹോള്‍ മോഡലിലാണ് മുന്‍ ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. 48 എംപിയാണ് പ്രധാന ക്യാമറ.

ഫോണിന്‍റെ ക്യാമറയിലേക്ക് വന്നാല്‍  ഐക്യു 3 ൽ ക്വാഡ് റിയർ ക്യാമറകളാണ് ഉള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയിൽ എഫ് / 1.79 അപ്പേർച്ചറും സോണി ഐഎംഎക്സ് 582 സെൻസറും ഉണ്ട്. എഫ് / 2.46 അപ്പേർച്ചറും 20x ഡിജിറ്റൽ സൂം ഔട്ട്‌പുട്ടും ഉള്ള 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് ഇതിനെ സഹായിക്കുന്നത്. എഫ് / 2.2 അപ്പേർച്ചറും 120 ഡിഗ്രി വ്യൂ ഉള്ള 13 മെഗാപിക്സൽ വൈഡ് ആംഗിൾ സ്‌നാപ്പറും ബോകെ ഷോട്ടുകൾക്കായി എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയും ഉണ്ട്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി സ്നാപ്പർ ആണുളളത്. ഈ ക്യാമറയ്ക്ക് എഫ് / 2.45 അപ്പേർച്ചറും 4കെ വിഡിയോ ക്യാപ്‌ചറിനുള്ള പിന്തുണയുമുണ്ട്.

Latest Videos

undefined

ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ ഐക്യൂഓ 3 4ജി പതിപ്പിന് രണ്ട് മോഡലുകള്‍ ഉണ്ട് 8ജിബി+128ജിബി പതിപ്പും, 8ജിബി+256 ജിബി പതിപ്പും ഇതില്‍ 128 ജിബി പതിപ്പിന്‍റെ വില 36,990 രൂപയാണ്. രണ്ടാമത്തെ മോഡലിന് വില 39,990 രൂപയാണ്.  അതേ സമയം ഐക്യൂഓ 5ജിബി പതിപ്പിന്‍റെ 12ജിബി+256 മോഡലിന് വില 44,990 രൂപയാണ്. ഫോണുകള്‍ വോള്‍ക്കാനോ ഓറഞ്ച്, ടോര്‍ണാഡോ ബ്ലാക്ക് കളറുകളില്‍ ലഭിക്കും.

മാര്‍ച്ച് നാലുമുതല്‍ ഫ്ലിപ്പ് കാര്‍ട്ട് വഴി ഓണ്‍ലൈനായി ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഐസിഐസിഐ ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 3,000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, ജിയോ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ എന്നിവയും ലഭിക്കും.

click me!