ഇപ്പോള്‍ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുള്ള ഈ കവറുകള്‍ പ്രകാരം പുതിയ ഐഫോണിന് പുതിയ മ്യൂട്ട് ബട്ടണ്‍ ഉണ്ടാകും. പിന്നെ പിന്നിലെ ക്യാമറ സംവിധാനം സ്റ്റ്വവ് ടോപ്പ് മോഡലിലാണ്.
സന്‍ഫ്രാന്‍സിസ്കോ: പുതിയ ആപ്പിള്‍ ഐഫോണിന്‍റെ ഡിസൈന്‍ സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തായി. പ്രമുഖ ഫോണ്‍ കവര്‍ നിര്‍മ്മാതാക്കള്‍ ഗോസ്റ്റിക്കിന്‍റെ കവര്‍ ഡിസൈന്‍ വച്ചാണ് ഫോബ്സിന്‍റെ ടെക് ലേഖകന്‍ ഗോര്‍ഡന്‍ കെല്ലി ഐഫോണ്‍ ഡിസൈനുകള്‍ പ്രവചിക്കുന്നത്. ഐഫോണ്‍ ലോഞ്ചിന് രണ്ട് മാസം മുന്‍പ് ഐഫോണ്‍ കവര്‍ പുറത്തുവിടുന്ന കമ്പനിയാണ് ഗോസ്റ്റിക്ക്. അതിനാല്‍ തന്നെ ഐഫോണ്‍ ഡിസൈന്‍ ഇത് തന്നെയായിരിക്കും എന്നാണ് ടെക് വൃത്തങ്ങള്‍ക്കിടയിലുള്ള വാര്‍ത്ത.
ഇപ്പോള്‍ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുള്ള ഈ കവറുകള്‍ പ്രകാരം പുതിയ ഐഫോണിന് പുതിയ മ്യൂട്ട് ബട്ടണ്‍ ഉണ്ടാകും. പിന്നെ പിന്നിലെ ക്യാമറ സംവിധാനം സ്റ്റ്വവ് ടോപ്പ് മോഡലിലാണ്. മൂന്ന് ക്യാമറകള്‍ ഉള്ള ഈ സെറ്റപ്പ് നേരത്തെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഐഫോണിന് ഉണ്ടാകുക എന്ന സൂചന ലഭിക്കുന്നത്.
undefined
ഫോണ്‍ കവറിലുള്ള മോഡലായിരിക്കും പുതിയ ഐഫോണിന് എന്ന് ഉറപ്പിക്കാന്‍ ഫോര്‍ബ്സ് പറയുന്ന പ്രധാനകാര്യം ഐഫോണ്‍ XS ഇറങ്ങുന്നതിന് രണ്ട് മാസം മുന്‍പ് ഗോസ്റ്റിക്കി ഫോണ്‍ കവറുകള്‍ പുറത്തിറക്കിയിരുന്നു. ഇത് തന്നെയാണ് ഐഫോണ്‍ XS ഡിസൈനായി എത്തിയത്. ഇതേ സമയം തങ്ങള്‍ വില്‍ക്കുന്ന കവര്‍ ഐഫോണ്‍ പുറത്തിറക്കി അതിന് യോജിക്കുന്നില്ലെങ്കില്‍ മുഴുവന്‍ പൈസയും തിരിച്ചുനല്‍കി തിരിച്ചെടുക്കുമെന്ന് ഗ്യാരന്‍റിയും നല്‍കാറുണ്ട് ഈ കമ്പനി. അതിനാല്‍ തന്നെ ഫോര്‍ബ്സും ആപ്പിള്‍ ഐഫോണ്‍ പുതിയ ഡിസൈന്‍ ഇതാണെന്ന് ഉറപ്പിച്ച് പറയുന്നു.
എന്നാല്‍ എന്തായിരിക്കും ആപ്പിള്‍ പുതിയ ഐഫോണിനെ വിശേഷിപ്പിക്കുക എന്ന് വ്യക്തമല്ല. ഐഫോണ്‍ 11 എന്നാണ് ഫോണിന്‍റെ ക്രമം നോക്കിയാല്‍ നല്‍കേണ്ട പേര് എങ്കിലും ഐഫോണ്‍ XI എന്നായിരിക്കും ഫോണിന്‍റെ പേര് എന്ന് സൂചനയുണ്ട്.