പതിവ് ഫീച്ചര്‍ ഇല്ല? ഐഫോണ്‍ 17 എയര്‍ അള്‍ട്രാ-സ്ലിം വാങ്ങാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിരാശ വാര്‍ത്ത

By Web Team  |  First Published Nov 27, 2024, 3:52 PM IST

സിം സ്ലോട്ടില്ലാതെ വന്നാല്‍ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണിനെ ഇന്ത്യക്കാര്‍ ഏറ്റെടുക്കുമോ എന്ന് സംശയം 


ദില്ലി: ആപ്പിള്‍ കമ്പനി അവരുടെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ 2025ല്‍ പുറത്തിറക്കാനിരിക്കുകയാണ് എന്നാണ് സൂചനകള്‍. ഐഫോണ്‍ 17 എയര്‍/സ്ലിം എന്നീ പേരുകള്‍ ഈ ഫോണ്‍ മോഡലിന് പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ ഫോണ്‍ ഇന്ത്യക്കാരെ അത്ര സന്തോഷിപ്പിക്കാനിടയില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഞ്ചിനും ആറിനും ഇടയില്‍ മില്ലീമിറ്ററായിരിക്കും ഐഫോണ്‍ 17 എയര്‍/സ്ലിം ഫോണിന്‍റെ കട്ടി എന്നാണ് സൂചന. ഫോണിന് ഇത്രത്തോളം കട്ടി കുറയുന്നതോടെ ഫിസിക്കല്‍ സിം ട്രേ ഡിവൈസില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുക ഇന്ത്യക്കാരെയാവും. ഐഫോണില്‍ നിന്ന് സിം ട്രേ ഒഴിവാക്കുന്നത് അമേരിക്കന്‍ ഉപഭോക്താക്കളെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല. യുഎസില്‍ ഇതിനകം ഇ-സിം മാത്രമുള്ള ഐഫോണുകള്‍ വ്യാപകമാണ്. 

Latest Videos

undefined

Read more: ഐഫോണ്‍ 15ന് ഓഫര്‍ മേളം; ഒറ്റയടിക്ക് 11651 രൂപ കുറച്ചു, മറ്റ് ഓഫറുകളും

എന്നാല്‍ ഇങ്ങനെയല്ല ഇന്ത്യയിലെ കാര്യങ്ങള്‍. ഫോണിലെ ഫിസിക്കല്‍ സിം സ്ലോട്ടുമായി ഇന്ത്യക്കാര്‍ ഏറെ പൊരുത്തപ്പെട്ടുകഴിഞ്ഞു. പ്രൈമറി സിം, സെക്കന്‍ഡറി സിം മാതൃകയില്‍ നെറ്റ്‌വര്‍ക്കുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ഇന്ത്യക്കാരുടെ ശീലമാണ്. അങ്ങനെയുള്ള ഒരു വിപണിയില്‍ ഇ-സിം മാത്രം അനുവദിക്കുന്ന ഐഫോണ്‍ 17 എയര്‍/സ്ലിം വന്നാലത് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. 

ഡുവല്‍ സിം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ യൂസര്‍മാര്‍ ഏറെ ആഗ്രഹിക്കുന്ന ഫീച്ചറാണ്. ആപ്പിള്‍ ഐഫോണുകളില്‍ ഒരു സ്ലോട്ടില്‍ ഫിസിക്കല്‍ സിമ്മും മറ്റൊന്നില്‍ ഇ-സിമ്മും ഉള്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. എന്നാല്‍ ഫിസിക്കല്‍ സിം ട്രേ ഇല്ലാത്ത ഐഫോണ്‍ ഇന്ത്യയിലെത്തിയാല്‍ അതിനോട് വേഗം പൊരുത്തപ്പെടാന്‍ ഇവിടെയുള്ള യൂസര്‍മാര്‍ക്കായേക്കില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ വാര്‍ത്തയില്‍ വിശദമാക്കുന്നു. 

Read more: വീണ്ടും മെലിയും; ഐഫോണ്‍ 17 എയറിന് പ്രതീക്ഷിച്ചതിനേക്കാള്‍ കട്ടി കുറയും- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!