പൂര്‍ണമായും ചൈനീസ് സാങ്കേതികവിദ്യയിലേക്ക് വാവെയ്, വെല്ലുവിളി ആപ്പിളിനും ആന്‍ഡ്രോയ്‌ഡിനും
ഷെഞ്ജെൻ: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയ് അവരുടെ ഏറെ ആകാംക്ഷ സൃഷ്ടിക്കുന്ന മേറ്റ് 70 സിരീസ് പുറത്തിറക്കി. ഹാര്‍മണിഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണിലൂടെ പ്രീമിയം സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരിക കൂടിയാണ് വാവെയ്. മേറ്റ് 60 സിരീസ് പുറത്തിറങ്ങി ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മേറ്റ് 70യുടെ വരവ്. അമേരിക്കന്‍ സാങ്കേതികവിദ്യകളെ പൂര്‍ണമായി ഉപേക്ഷിച്ചാണ് ഫോണുകള്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
കമ്പനിയുടെ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും നവീനമായ ഫ്ലാഗ്‌ഷിപ്പ് ആണ് വാവെയ് മേറ്റ് 70 സിരീസ്. വാവെയ് മേറ്റ് 70, മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ+, മേറ്റ് 70 ആര്‍എസ് എന്നീ മോഡലുകളാണ് വാവെയ് 70 സിരീസിലുള്ളത്. ചൈനയില്‍ 5,499 യുവാനിലാണ് (64,100 രൂപ) മേറ്റ് 70ന്‍റെ (12 ജിബി റാം + 256 ജിബി സ്റ്റോറേജ്) വില ആരംഭിക്കുന്നത്. ചൈനയില്‍ 5,999 യുവാന്‍ വിലയുള്ള ഐഫോണ്‍ 16ന്‍റെ ബേസ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയിലാണ് വാവെയ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് കൗതുകം. ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും കരുത്തുറ്റ മേറ്റ് ഫോണാണ് ഇതെന്ന് വാവെയ് അവകാശപ്പെടുന്നു.
undefined
കൂടുതല്‍ യുഎസ് നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ സാങ്കേതികവിദ്യകളോട് ബൈ പറഞ്ഞാണ് ഫോണുകള്‍ വാവെയ് അവതരിപ്പിച്ചിരിക്കുന്നത്. ഹാര്‍മണിഒഎസ് നെക്‌സ്റ്റിന്‍റെ ആദ്യ കൊമേഴ്‌സ്യല്‍ വരവ് കൂടിയാണ് വാവെയ് മേറ്റ് 70ലൂടെ സംഭവിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് സാങ്കേതികവിദ്യയില്‍ നിന്ന് ഇതോടെ വാവെയ് വഴിമാറി നടക്കും. വാവെയുടെ തന്നെ Kirin 9100 ചിപ്‌സെറ്റിലാണ് വാവെയ് മേറ്റ് 70 നിര്‍മിച്ചിരിക്കുന്നത്. മേറ്റ് 70, മേറ്റ് 70 പ്രോ എന്നിവയ്ക്ക് 5,500 എംഎഎച്ച് ബാറ്ററിയും, മേറ്റ് 70+, മേറ്റ് 70 ആര്‍എസ് എന്നിവയ്ക്ക് 5,700 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. 5ജി സാങ്കേതികവിദ്യ വരെ ഫോണുകള്‍ സ്വീകരിക്കും. മികച്ച ക്യാമറ ഫീച്ചറുകളും ഫോണുകള്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Read more: ലുക്കിലും വര്‍ക്കിലും ഐഫോണിന് ഭീഷണി; 50 എംപി സെല്‍ഫി ക്യാമറ, ഒപ്പോ റെനോ 13 സിരീസ് പുറത്തിറങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം