ഐഫോണ്‍ 16 പ്രോ മാക്‌സ് ഞെട്ടിക്കും; 48 മെഗാപിക്‌സലില്‍ വൈഡ് ക്യാമറ, ഫോട്ടോകള്‍ ചീറും- റിപ്പോര്‍ട്ട്

By Web Team  |  First Published May 27, 2024, 8:45 AM IST

മികച്ച ക്യാമറയ്ക്കൊപ്പം ഉയര്‍ന്ന ബാറ്ററിയും ഐഫോണ്‍ 16 പ്രോ മാക്‌സിനുണ്ടാകും എന്ന വിവരം പുറത്ത്


മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആപ്പിളിന് വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. ഐഫോണ്‍ 16 പ്രോ മാക്‌സ് വരുമ്പോള്‍ വമ്പന്‍ അപ്‌ഡേറ്റാണ് ഐഫോണ്‍ ആരാധകരെ കാത്തിരിക്കുന്നത് എന്നാണ് ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട്. ക്യാമറയിലാണ് പ്രധാന പരിഷ്‌കാരം വരിക. 

12 മെഗാപിക്‌സല്‍ സെന്‍സറായിരുന്നു ഐഫോണുകളില്‍ മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ 48 മെഗാപിക്‌സല്‍ റെസലൂഷനിലുള്ള പ്രധാന ക്യാമറ വരെയുള്ള ഐഫോണ്‍ മോഡലുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ വൈഡ് ക്യാമറയോടെ പുതിയ 48 എംപി സെന്‍സര്‍ വരുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സോണി ഐഎംഎക്‌സ് 903 സെന്‍സറായിരിക്കും 16 പ്രോയില്‍ വരിക എന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐഫോണിന്‍റെ മറ്റൊരു മോഡലുകളിലും ഈ സെന്‍സര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. വൈഡ് ഫോട്ടോഗ്രഫിക്ക് കൂടുതല്‍ ഉതകുന്ന രീതിയിലായിരിക്കും ഐഫോണ്‍ 16 പ്രോ ഉപഭോക്താക്കളുടെ കൈകളിലെത്തുക. 

Latest Videos

undefined

പുതിയ സെന്‍സര്‍ വൈഡ് ഫോട്ടോകള്‍ എടുക്കാന്‍ കഴിയുന്നതിനൊപ്പം വെളിച്ചക്കുറവിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നതുമായിരിക്കും എന്ന സൂചന ഐഫോണ്‍ പ്രേമികളെ ആകാംക്ഷ സൃഷ്ടിക്കുന്നതാണ്. കുറഞ്ഞ ലൈറ്റില്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഉതകുന്ന ക്യാമറകള്‍ എക്കാലവും ഐഫോണിന്‍റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു. കുഞ്ഞന്‍ സെന്‍സറുകള്‍ ലോ ലൈറ്റില്‍ മിഴിവാര്‍ന്ന ചിത്രമെടുക്കുന്നതില്‍ പോരായ്‌മകള്‍ നേരിടുന്നത് പരമാവധി പരിഹരിക്കുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ സൂമിംഗ് ലഭ്യമാക്കുന്ന ടെലിഫോട്ടോ പെരി‌സ്‌കോപ്പ് ലെന്‍സും 16 പ്രോ മാക്‌സില്‍ വന്നേക്കും.  

ഐഫോണ്‍ 16 പ്രോ മാക്‌സില്‍ മറ്റ് ചില നിര്‍ണായക അപ്‌ഡേറ്റുകളും പ്രതീക്ഷിക്കാം. കാഴ്‌ചയ്ക്കും ഗെയിമിംഗിനും കൂടുതല്‍ സഹായകമാകുന്ന നിലയില്‍ വലിയ ഡിസ്‌പ്ലേയും, വലിയ ബാറ്ററിയോടെയുള്ള നെക്സ്റ്റ് ജനറേഷന്‍ എ18 പ്രോ ചിപ്‌സെറ്റും 16 പ്രോ മാക്‌സില്‍ പ്രതീക്ഷിക്കുന്നുണ്ട്. 4,676mAh ബാറ്ററിയാവും പ്രോ മാക്‌സില്‍ എന്നാണ് വിവരം. 

Read more: ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ വെറും 10 മിനുറ്റ്, മൊബൈലിനും ലാപ്‌ടോപ്പിനും ഒരു മിനുറ്റ്! കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!