ഐഫോൺ 14 പ്രോയുടെ രൂപകൽപ്പനയും ആപ്പിൾ പരസ്യത്തിന്‍റെ ലീക്ക്ഡ് വീഡിയോ വഴിയാണ് ഇപ്പോള്‍ പ്രത്യേകത സംബന്ധിച്ച സൂചന ലഭിച്ചത്.
ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് (iPhone 14 Pro) 2022 സെപ്റ്റംബറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ 13-നായിരിക്കും ആപ്പിളിന്‍റെ അടുത്ത ഐഫോണ്‍ പുറത്തിറക്കുക എന്നാണ് അടുത്തിടെ പുറത്തുവന്ന വിവരം. ഈ തീയതിയിലേക്ക് ഇനി മാസങ്ങള്‍ അവശേഷിക്കവെ ഇപ്പോള്‍ ഈ ഫോണിന്റെ വിശദാംശങ്ങൾ പലതും സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിട്ടുണ്ട്.
ബ്ലൂംബെർഗിന്‍റെ ടെക് ലേഖകന്‍ മാർക്ക് ഗുർമാൻ അടുത്തിടെ പുതിയ ഐഫോൺ 14 സീരീസിനെക്കുറിച്ച് ചില പുതിയ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. മുന്‍പും ഐഫോണ്‍ പ്രത്യേകതകള്‍ നേരത്തെ കൃത്യമായി പ്രവചിച്ച വ്യക്തിയായിരുന്നു മാർക്ക് ഗുർമാൻ. എല്ലായ്‌പ്പോഴും- ഓണിലായിരിക്കുന്ന ഡിസ്‌പ്ലേ (AoD) ഒടുവിൽ ഐഫോൺ 14 സീരീസില്‍ എത്തുമെന്നാണ് വിവരം. പ്രത്യേകിച്ച് ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് എന്നിവയില്‍ എഒഡി ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് ഗുർമാൻ അവകാശപ്പെടുന്നത്.
undefined
സാംസങ്ങ് ഗ്യാലക്സി എസ്22 അള്‍ട്ര, വണ്‍പ്ലസ് 1-0 പ്രോ മുതലായ നിരവധി ഹൈ എന്‍റ് ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകൾ എഒഡി ഡിസ്പ്ലേ ഒരു സവിശേഷതയായി നല്‍കുന്നുണ്ട്. ഐഫോൺ 14 പ്രോയുടെ രൂപകൽപ്പനയും ആപ്പിൾ പരസ്യത്തിന്‍റെ ലീക്ക്ഡ് വീഡിയോ വഴിയാണ് ഇപ്പോള്‍ പ്രത്യേകത സംബന്ധിച്ച സൂചന ലഭിച്ചത്.
ചൈനയിലെ ആപ്പിളിന് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ തൊഴിലാളി കലാപം
ഐഫോണ്‍ 14 സീരിസിന്‍റെ പ്രത്യേകതകള്‍ സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന ചില വിശദാംശങ്ങള്‍ പരിശോധിച്ചാല്‍. ഐഫോൺ 14 പ്രോ മോഡലുകളുടെ ഡിസൈനിലും ഫീച്ചറുകളിലും വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്ന് മാർക്ക് ഗുർമാൻ നല്‍കിയ ബ്ലൂംബെര്‍ഗിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഐഒഎസ് 16-ൽ പ്രവർത്തിക്കുന്ന പ്രോ മോഡലുകളിൽ ചില പ്രധാന വിവരങ്ങള്‍ എഒഡി സ്ക്രീനില്‍ കാണാം. സമയം, ബാറ്ററി ശതമാനം, വാൾപേപ്പറുകൾ, വിജറ്റ് പോലുള്ള അടിസ്ഥാന വിവരങ്ങൾ ഇത് കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
സ്മാർട്ട് സ്റ്റാക്ക് വിജറ്റിന്റെ മികച്ച പതിപ്പായ ഇൻഫോഷാക്ക് എന്ന സവിശേഷത ഐഒഎസ് 16 വഴി ഐഫോണ്‍ 14 സീരിസില്‍ ആപ്പിള്‍ കൊണ്ടുവരുമെന്നാണ് മറ്റൊരു അഭ്യൂഹം. ചോർന്ന ആപ്പിൾ പേ വീഡിയോ പ്രോ മോഡലുകളുടെ മുകളിൽ പുതിയ ഹോൾ-പഞ്ച്, കാപ്സ്യൂള്‍ ആകൃതിയിലുള്ള കട്ട്ഔട്ട് ഡിസൈൻ എന്നിവയുടെ സൂചന നല്‍കുന്നുണ്ട്.ഈ വീഡിയോ ആപ്പിളിന്‍റെ ഔദ്യോഗിക വീഡിയോ ആണോ എന്നതില്‍ സ്ഥിരീകരണമില്ലെന്നും വാദമുണ്ട്.
Devices with iOS 16 support:
- iPhone 14/13/12/11/7/8 series
- iPhone SE (2nd/3rd generation)
- iPhone X family
Concept shows the iPhone 14 series
made by | based on leaks pic.twitter.com/4cyVkMjUBp
ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകൾക്ക് പിന്നിൽ 48 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്നാണ് മറ്റൊരു വാര്‍ത്ത. പ്രധാന ക്യാമറ മുൻ മോഡലിൽ കണ്ടെത്തിയതിനേക്കാൾ 57 ശതമാനം വലുതായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 4നാനോ മീറ്റര്‍ പ്രോസസ്സിനെ അടിസ്ഥാനമാക്കി നവീകരിച്ച A16 ചിപ്പ് ഈ ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കും.
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 'കണ്ണടിച്ചു പോകുന്ന' പണി ഫേസ്ബുക്ക് വക.!