ആപ്പിള്‍ ഐഫോണ്‍ 11 ഇറങ്ങി; കിടിലന്‍ പ്രത്യേകതകള്‍ ഇങ്ങനെ

By Web Team  |  First Published Sep 11, 2019, 9:00 AM IST

ഐഫോണ്‍ XR ല്‍ നിന്നും ക്യാമറയില്‍ വലിയ മാറ്റം ഐഫോണ്‍ 11ല്‍ കാണാം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ആപ്പിള്‍ ഐഫോണ്‍ 11 ല്‍ ഒരുക്കിയിരിക്കുന്നത്. 


സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 11 ന്‍റെ സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് ഇതിനുള്ളത്. ആപ്പിളിന്‍റെ പുതിയ എ13 ബയോണിക് ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും വേഗതയേറിയ സിപിയു, ജിപിയു അനുഭവം ഇത് നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം. ആപ്പിള്‍ ഐഫോണ്‍ 11ന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഐഒഎസ് 13 ആണ്. ഡാര്‍ക്ക് മോഡ്, സൈന്‍ വിത്ത് ആപ്പിള്‍, ഹപ്പറ്റിംക് ടച്ച് സപ്പോര്‍ട്ട് എന്നിവ ഐഒഎസ് 13 നല്‍കും.

ഐഫോണ്‍ XR ല്‍ നിന്നും ക്യാമറയില്‍ വലിയ മാറ്റം ഐഫോണ്‍ 11ല്‍ കാണാം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണ് ആപ്പിള്‍ ഐഫോണ്‍ 11 ല്‍ ഒരുക്കിയിരിക്കുന്നത്. 12 എംപി വൈഡ് ആംഗിള്‍ പ്രധാന ക്യാമറയുടെ അപ്പാച്ചര്‍ എഫ് 1.8 ആണ്. രണ്ടാമത്തെ ക്യാമറ 12എംപി സെക്കന്‍ററി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ്. ഇതിന്‍റെ അപ്പച്ചര്‍ എഫ് 2.4 ആണ്. സ്മാര്‍ട്ട് എച്ച്ഡിആര്‍ ഫീച്ചര്‍ ക്യാമറയ്ക്കുണ്ട്. നൈറ്റ് മോഡിന്‍റെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോട്രെയിറ്റ് മോഡിന്‍റെ ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 60 എഫ്പിഎസ് ശേഷിയില്‍ 4കെ വീഡിയോ ഷൂട്ട് സാധ്യമാണ്. 

Latest Videos

12 എംപിയാണ് ഫോണിന്‍റെ സെല്‍ഫി ക്യാമറ. ഇതില്‍ 4 കെ സ്ലോമോഷന്‍ വീഡിയോ എടുക്കാന്‍ സാധിക്കും. ഐഫോണ്‍ XRനെക്കാള്‍ ഒരു മണിക്കൂര്‍ കൂടിയ ചാര്‍ജ് ഈ ഫോണിന്‍റെ ബാറ്ററി സിംഗിള്‍ ചാര്‍ജിംഗില്‍ നല്‍കും. 13 മണിക്കൂര്‍ വീഡിയോ പ്ലേ ലൂപ്പ് ടെസ്റ്റ് ഈ ഫോണ്‍ പാസായി എന്നാണ് ആപ്പിള്‍ അവകാശവാദം.

click me!