ചൈനയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരം ഓഗസ്റ്റില്‍ ബിഐഎസ് വൈകിപ്പിക്കാന്‍ തുടങ്ങി.
ദില്ലി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്കായുള്ള ഗുണനിലവാര അനുമതികളുടെ കര്‍ശന നിയന്ത്രണമാണ് ഇതിനു കാരണം. കഴിഞ്ഞ മാസം ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലിന്റെ ഇറക്കുമതി ഇതോടെ മന്ദഗതിയിലാക്കുകയും ഷവോമി പോലുള്ള കമ്പനികള്‍ നിര്‍മ്മിച്ച മറ്റ് ഉല്‍പ്പന്നങ്ങള്‍ ലഭ്യതയില്‍ വലിയ കുറവുണ്ടായെന്നും വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
ക്വാളിറ്റി കണ്‍ട്രോള്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) സിലേക്കുള്ള അപേക്ഷകള്‍ സാധാരണയായി 15 ദിവസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യാറുണ്ട്, എന്നാല്‍ ചിലത് ഇപ്പോള്‍ രണ്ട് മാസമോ അതില്‍ കൂടുതലോ സമയം എടുക്കുന്നു. ചൈനയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരം ഓഗസ്റ്റില്‍ ബിഐഎസ് വൈകിപ്പിക്കാന്‍ തുടങ്ങി. ഇന്ത്യ-ചൈന പ്രശ്‌നം രൂക്ഷമായതോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയമങ്ങള്‍ കര്‍ശനമാക്കി. ഇതിനു പുറമേ, ടെക് ഭീമന്മാരായ ടെന്‍സെന്റ്, അലിബാബ, ബൈറ്റ്ഡാന്‍സ് എന്നിവയുള്‍പ്പെടെ നൂറുകണക്കിന് ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കു നിരോധനം വന്നു.
undefined
ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 കാലതാമസത്തില്‍പ്പെട്ടതോടെ, അംഗീകാരം വേഗത്തിലാക്കണമെന്ന് ആപ്പിള്‍ ഇന്ത്യ എക്‌സിക്യൂട്ടീവുകള്‍ ബിഐഎസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പുറമേ, കമ്പനി ഇന്ത്യയില്‍ അസംബ്ലിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത് തുടരുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, ഐഫോണ്‍ 12ന് എത്ര കാലതാമസം നേരിട്ടുവെന്ന് വ്യക്തമല്ല. കമ്പനിക്ക് ഇന്ത്യയില്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ഉണ്ട്, എന്നാല്‍ പുതിയ മോഡലുകളും ഐഫോണ്‍ 12 ഉം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു, അവിടെ കരാര്‍ നിര്‍മ്മാതാക്കള്‍ ആപ്പിളിന്റെ ഉപകരണങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നു.
ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കായി കഴിഞ്ഞ ബുധനാഴ്ച വരെ 1,080 അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല, 669 പേര്‍ 20 ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നുവെന്ന് ഏജന്‍സിയുടെ വെബ്‌സൈറ്റ് പറയുന്നു. ചൈന ആസ്ഥാനമായുള്ള ഫാക്ടറികളായ വിസ്‌ട്രോണ്‍, കോംപാല്‍ ഇലക്ട്രോണിക്‌സ്, ഹാംഗൗഹിക്വിഷന്‍ എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. അംഗീകാരത്തിനായുള്ള ചില അപേക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.
അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ കാരണം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യന്‍ വ്യാപാരികളും മറ്റു ദേശീയ ഗ്രൂപ്പുകളും മാസങ്ങളായി ആവശ്യപ്പെട്ടിരുന്നു. ഇതിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാശ്രയത്വവും പ്രാദേശിക ഉല്‍പാദനവും പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള അംഗീകാരം ബിഐഎസ് കാലതാമസം വരുത്തുമ്പോള്‍, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഈ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.
ബിസി-ന്റെ രജിസ്‌ട്രേഷന്‍ സ്‌കീമിന് കീഴില്‍, ചില ഇലക്ട്രോണിക് വസ്തുക്കള്‍ ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിര്‍മ്മിച്ചതോ ആയ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഒരു സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍ പരീക്ഷിച്ചതിന് ശേഷം, ബിഐഎസിന് അപേക്ഷകള്‍ നല്‍കുന്നു. തുടര്‍ന്നാണ് ഇതിന് അംഗീകാരം ലഭിക്കുന്നു. ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരിയും ഇന്ത്യയുടെ സാങ്കേതിക മന്ത്രാലയവും ഇപ്പോള്‍ കാലതാസമുണ്ടാകുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചില്ല.
ടെക്‌നോളജി കമ്പനികള്‍ക്ക് ഏറ്റവും പുതിയ തലവേദനയാണ് ക്ലിയറന്‍സ് കാലതാമസം, ഇവയുടെ വിതരണ ശൃംഖലകളെ കോവിഡ് 19 നിയന്ത്രണങ്ങള്‍ ബാധിക്കുകയും ഇന്ത്യയില്‍ നിര്‍മ്മിച്ച മോഡലുകളുടെ ഇറക്കുമതിയിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ തിരിയുകയും ചെയ്യുന്നു. മൊബൈല്‍ ഫോണുകള്‍ മുതല്‍ സ്വര്‍ണം, കാറുകള്‍ വരെയുള്ള എല്ലാ കാര്യങ്ങളും ഉപഭോക്താക്കള്‍ വലിയ ടിക്കറ്റ് വാങ്ങുന്ന ഇന്ത്യയുടെ ഉത്സവ സീസണിലും കാലതാമസം വന്നു.
ഷവോമി, ഓപ്പോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കുള്ള സ്മാര്‍ട്ട് വാച്ച് ഇറക്കുമതിയിലും ബിഐഎസ് കാലതാമസം വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരു കമ്പനികളും ഇതിനോട് പ്രതികരിച്ചില്ല. പ്രത്യേക ലൈസന്‍സ് ലഭിക്കാന്‍ ഇറക്കുമതിക്കാരോട് ആവശ്യപ്പെടുന്നതിലൂടെ ജൂലൈയില്‍ ഇന്ത്യയുടെ വ്യാപാര മന്ത്രാലയം ടിവികളുടെ ഇന്‍ബൗണ്ട് കയറ്റുമതി നിയന്ത്രിച്ചു, ഷവോമിയും സാംസങ് ഇലക്ട്രോണിക്‌സും പോലുള്ള കമ്പനികളെ ദ്രോഹിക്കുന്നത് തുടരുകയാണെന്ന് വിപണിവൃത്തങ്ങള്‍ പറഞ്ഞു. ഏകദേശം 30,000 യൂണിറ്റ് ടിവികള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഷവോമിക്ക് നിഷേധിച്ചു. സാംസങ്ങിന് സമാനമായ ഇറക്കുമതി തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.