ഇപ്പോൾ വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരാമോ എന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ഇതിന് പറ്റുമെന്നും പറ്റില്ലെന്നുമാണ് ഉത്തരം
ദില്ലി: വിപണിയെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കമ്പ്യൂട്ടർ വിപണയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കാനിടയുള്ള തീരുമാനമെന്നാണ് പുറത്തുവരുന്ന അഭിപ്രായം. HSN 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എന്തിനാണ് ഇത്ര പെട്ടന്ന് ഇങ്ങനെയൊരു നീക്കമെന്നും ചോദ്യമുയര്‍ന്നു കഴിഞ്ഞു.
ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങൾക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച് എസ്എൻ 8471 എന്ന കോഡിനടിയിൽപ്പെടുന്നത്. ലാപ്ടോപ്പും ടാബ്ലറ്റും മാത്രമല്ല, ചെറിയ സർവ്വറുകളും, ആൾ ഇൻ വൺ പിസികളും അടക്കം കമ്പ്യൂട്ടറുകളുമൊക്കെ ഇതിൽപ്പെടും. ആപ്പിളിന്റെ മാക് ബുക്കും, മാക് മിനിയുമൊക്കെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യൽ ഇനി എളുപ്പമല്ല. ഇറക്കുമതിക്ക് പ്രത്യേക ലൈസൻസ് എടുക്കണം. ആപ്പിളിന് മാത്രമല്ല പിസി, ലാപ്ടോപ്പ് മാർക്കറ്റിലെ പ്രധാനികളായ ഡെല്ലിന്റെയും, ലെനോവോയുടെയും, അസൂസിന്റെയും ഒക്കെ ഉൽപന്നങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുയാണ്.
undefined
അതേസമയം, ഇപ്പോൾ വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരാമോ എന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ഇതിന് പറ്റുമെന്നും പറ്റില്ലെന്നുമാണ് ഉത്തരം. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇറക്കുമതി നിയന്ത്രണങ്ങളില്ലാതെ ഒരു ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവ അവരുടെ ബാഗേജിൽ കൊണ്ടുവരാൻ സാധിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങുകയും തപാൽ വഴിയോ കൊറിയർ വഴിയോ അയയ്‌ക്കുകയും ചെയ്യുന്ന ഇനങ്ങൾക്കും ഇളവ് ബാധകമാണ്.
കൂടാതെ, ഗവേഷണം, റിപ്പയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്മെന്‍റ് തുടങ്ങിയവയ്ക്കായി ഇറക്കുമതി ലൈസൻസുള്ളവര്‍ക്ക് 20 ഇനങ്ങള്‍ക്ക് വരെ ഇളവ് ലഭിക്കും. അവ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ചാർജുകളും നൽകേണ്ടതുണ്ട്. അതേസമയം, ഗവേഷണം, റിപ്പയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്മെന്‍റ് തുടങ്ങിയ ആവശ്യങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയിലേക്ക് കൊണ്ട് വന്നവ വീണ്ടും കയറ്റുമതി ചെയ്യണം അല്ലെങ്കിൽ നശിപ്പിക്കണം എന്നാണ് വ്യവസ്ഥ. അതായത്, വിദേശത്ത് നിന്ന് വരുമ്പോള്‍ വ്യക്തിപരമായ ഉപയോഗത്തിനോ ആര്‍ക്കെങ്കിലും ഗിഫ്റ്റ് ആയി നല്‍കാനോ ലാപ്ടോപ്പും ടാബ്‍ലെറ്റമൊക്കെ കൊണ്ട് വരാനാകും. പക്ഷേ അത് ഇന്ത്യയിൽ വില്‍ക്കാനാവില്ല എന്നുള്ളതാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട നിബന്ധന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം