വെർച്വൽലോകത്ത് ഒന്നിച്ചു കൂടാം: വൈവ് വേഴ്സ് 28നെത്തും

By Web Team  |  First Published Jun 13, 2022, 3:52 PM IST

വിവിധ സാങ്കേതിക വിദ്യകളെ ഒരുമിപ്പിച്ചു കൊണ്ട് എച്ച്ടിസി കമ്പനി നിർമിച്ച സാങ്കൽപ്പിക - യാഥാർഥ്യ ലോകമാണ് വൈവ് വേഴ്സിന്റെത്


ജൂൺ 28ന് പുറത്തിറങ്ങുന്ന എച്ച്ടിസിയെ കാത്തിരിക്കുകയാണ് ടെക്നോളജി മേഖലയിലെ നീരിക്ഷകർ. നിലവിലെ സ്മാർട്ട്‌ഫോൺ സങ്കൽപത്തെയും ഇന്റർനെറ്റ് ഉപയോഗത്തെയും തന്നെ പൂർണമായും പൊളിച്ചെഴുതുന്ന ഫോണായിരിക്കാം വരുന്നതെന്നാണ് കണക്കുകൂട്ടലുകൾ. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി എന്നിവയുടെ പ്രത്യേകതകൾ സംയോജിപ്പിച്ചായിരിക്കും ഫോൺ പുറത്തിറക്കുക.എച്ടിസിയുടെ മെറ്റാവേഴ്‌സിന്റെ പേരാണ് വൈവ്‌വേഴ്‌സ് (Viveverse) എന്നത്. സാങ്കൽപ്പിക ലോകത്തെ സഞ്ചാരം എളുപ്പമാക്കുന്നതാണ് ഈ ഫോൺ. വൈവ് വേഴ്സിന്റെ അർഥം ജീവനുള്ള ജീവിതത്തിന്റെ അധ്യായങ്ങളെന്നാണ്.

സ്മാർട്ട്ഫോണുകളെ പുതുമയോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് എച്ച്ടിസി. തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ഈയിടെയ്ക്കാണ് മേഖലയിൽ നിന്ന് വിട്ടുനിന്നു തുടങ്ങിയത്. മെറ്റാവേഴ്സ് മേഖലയിൽ നാലു കൊല്ലം മുൻപ് തന്നെ ഇക്കൂട്ടർ സജീവമായിരുന്നു. വിവിധ സാങ്കേതിക വിദ്യകളെ ഒരുമിപ്പിച്ചു കൊണ്ട് എച്ച്ടിസി കമ്പനി നിർമിച്ച സാങ്കൽപ്പിക - യാഥാർഥ്യ ലോകമാണ് വൈവ് വേഴ്സിന്റെത്. ഫേസ്ബുക്കിന്റെ മെറ്റാവേഴ്സിന് സമാനമാണ് വൈവ് വേഴ്സിനുള്ളത്.

Latest Videos

undefined

മെറ്റാവേഴ്‌സ് കേന്ദ്രീകരിച്ചുള്ള ഫോണുകളാകും ഇനി പുറത്തിറക്കുകയെന്ന് എച്ച്ടിസി ഈ വർഷമാദ്യം തന്നെ പറഞ്ഞിരുന്നു.എച്ടിസിയെ പോലെ മെറ്റാവേഴ്‌സിന്റെ ലോകത്തേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ആഗ്രഹിക്കുന്നവരാണ്  ഫെയ്‌സ്ബുക്കും (മെറ്റാ) മൈക്രോസോഫ്റ്റും. സാങ്കൽപിക ലോകത്ത് പുതിയ വീടുകൾ വയ്ക്കാനാകും. കൂടാതെ പ്രിയപ്പെട്ടവരുമായി ഒത്തുചേരലുകളും നടത്താം. വിദ്യാഭ്യാസം, ഫിറ്റ്നസ്, പുതിയ സാമൂഹ്യ മാധ്യമ രീതികളൊക്കെ വൈകാതെ ഇതിന്റെ ഭാഗമാകും.വൈവ്‌വേഴ്‌സ് ലോഗോ എച്ടിസി  അടുത്തിടെ പുറത്തുവിട്ട പരസ്യത്തിലുണ്ട്.  വൈവ്‌വേഴ്‌സിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാകും.  സ്മാർട്ട്‌ഫോൺ ലോകം ഇതെറ്റെടുക്കും എന്ന് പറയാനാകില്ല.എന്തായാലും ഈ മാസം അവതരിപ്പിക്കുന്ന എച്ച്ടിസിയുടെ ഫോണിൽ ചില സവിശേഷ ഫീച്ചറുകൾ പ്രതീക്ഷിക്കാമെന്നാണ് നീരിക്ഷകർ പറയുന്നത്. 

എച്ച്ടിസിയുടെ വൈവ്‌വേഴ്‌സിന് പിന്നാലെ ചർച്ച ചെയ്യപ്പെടുന്നത്  ഷെറിൽ സാൻഡ്ബർഗിന്റെ പേരാണ്. മെറ്റാ പ്ലാറ്റ്‌ഫോമിൽ മാർക്ക്സക്കർബർഗിനു ശേഷം ഷെറിൽ സാൻഡ്ബർഗ് എന്ന പേരായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹമിപ്പോൾ രാജിവയ്ക്കുകയാണ്. കമ്പനിയുടെ അധികാരം ദുരുപയോഗം ചെയ്തു എന്ന ആരോപണം ഷെറിൽ നേരിട്ടിരുന്നു.ഇത് സംബന്ധിച്ച് മെറ്റാ കമ്പനിയുടെ നിയമ വിദഗ്ധർ അന്വേഷണം നടത്തുമെന്ന് റിപ്പോർ‌ട്ടുകൾ ഉണ്ടായിരുന്നു. ആരോപണത്തെ തുടർന്ന് നിരവധി പേരുടെ മൊഴിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

click me!