ഇവന്റ് ആരംഭിക്കുന്നത് സെപ്റ്റംബർ 7 ബുധനാഴ്ച പസഫിക് സമയം രാവിലെ 10 മണിക്കാണ്, ഇന്ത്യയില്‍ ഇത് ലഭിക്കുക രാത്രി 10.30ന് ശേഷം ആയിരിക്കും. ആപ്പിള്‍ യൂട്യൂബ് ചാനലില്‍ ഇത് തത്സമയം കാണാം.
സന്‍ഫ്രാന്‍സിസ്കോ: എല്ലാ സെപ്‌റ്റംബറിലും ഏറ്റവും പുതിയ ഐഫോൺ മോഡൽ എത്തുന്നത് ടെക് പ്രേമികള്‍ കാത്തിരിക്കും . ഈ വർഷവും ആ പതിവിന് മാറ്റം ഇല്ല. ആപ്പിള്‍ ഐഫോൺ 14 സീരിസിലെ ഫോണുകളും രണ്ട് പുതിയ ആപ്പിൾ വാച്ചുകളും സെപ്തംബര്‍ 7ല്‍ നടക്കുന്ന ലോഞ്ചിംഗ് ഈവന്‍റില്‍ പുറത്തിറക്കും എന്നാണ് വിവരം. ചില സോഫ്‌റ്റ്‌വെയർ പ്രഖ്യാപനങ്ങളും മറ്റ് ചില ഹാർഡ്‌വെയർ ആക്‌സസറികളും ഈവന്‍റില്‍ ഉണ്ടാകും എന്നാണ് വിവരം.
ഇവന്‍റ് ആരംഭിക്കുന്നത് സെപ്റ്റംബർ 7 ബുധനാഴ്ച പസഫിക് സമയം രാവിലെ 10 മണിക്കാണ്, ഇന്ത്യയില്‍ ഇത് ലഭിക്കുക രാത്രി 10.30ന് ശേഷം ആയിരിക്കും. ആപ്പിള്‍ യൂട്യൂബ് ചാനലില്‍ ഇത് തത്സമയം കാണാം.
undefined
ഇതിന് പുറമേ ആപ്പിള്‍ ടിവിയിലും ഇതിന്‍റെ ലൈവ് സ്ട്രീമിംഗ് കാണാനാകും. ബുധനാഴ്ച രാത്രി 10.30 നിങ്ങൾ ആപ്പ് തുറക്കുമ്പോൾ, ഇവന്റ് പേജിന്റെ മുകളിൽ ലൈവിലേക്കുള്ള ബാനര്‍ കാണാന്‍ സാധിക്കും. നിങ്ങൾ ആപ്പിളിന്റെ സ്ട്രീമിംഗ് സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തില്ലെങ്കിലും ഈ ലൈവ് ഈവന്‍റ് കാണാന്‍ സാധിക്കും.
2012-ൽ ഐഫോണ്‍ 5 പുറത്തിറക്കിയത് മുതൽ ഒരു ദശാബ്ദക്കാലമായി ആപ്പിൾ സെപ്തംബർ മാസത്തിലാണ് ഐഫോണ്‍ പുറത്തിറക്കുന്ന ഈവന്‍റ് നടത്തി വരുന്നത്. ഇതിലൂടെ പലപ്പോഴും ആപ്പിള്‍ ആരാധകര്‍ നേരത്തെ തന്നെ എന്താണ് ഇറങ്ങാന്‍ പോകുന്നത് എന്ന് ഊഹിക്കാറുണ്ട്. സെപ്തംബര്‍ മാസത്തിലെ ഈ സ്ഥിരത പ്രഖ്യാപനങ്ങൾ പ്രവചിക്കാൻ എളുപ്പമാക്കിയിട്ടുണ്ട് ടെക് വിദഗ്ധര്‍ക്ക്. ഇതിനകം തന്നെ ഐഫോണ്‍ 14 പ്രത്യേകതകള്‍ സംബന്ധിച്ച് ഏതാണ്ട് എല്ലാ വിവരങ്ങളും പുറത്ത് എത്തിയിട്ടുണ്ട്.
ഐഫോൺ 14 സീരിസിലെ പുതിയ ഫോണുകളായിരിക്കും പ്രധാനമായും ഇന്ന് പുറത്തിറങ്ങുന്ന ഉത്പന്നം. നാല് പുതിയ ഐഫോൺ മോഡലുകൾ ആപ്പിള്‍ പുറത്തിറക്കിയേക്കും. ഓരോന്നിനും അല്പം വ്യത്യസ്തമായ സവിശേഷതകളാണ് ഉണ്ടാകുക. ഉയർന്ന സ്‌പെക്ക് ഉപകരണങ്ങളിൽ പ്രോ അല്ലെങ്കിൽ മാക്‌സ് മോഡലുകള്‍ ആയിരിക്കും. അതേ സമയം ആപ്പിൾ ഐഫോൺ ലൈനിന്റെ ചെറിയ മിനി ആവർത്തനം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. പകരം ഇത്തവണ 6.1-, 6.7 ഇഞ്ച് മോഡലുകളായിരിക്കും ഇറങ്ങുക എന്നാണ് സൂചന.
Apple iPhone 14 launch date : ഐഫോണ്‍ 14 പുറത്തിറങ്ങുന്നത് 'പൊന്നൊണ രാവില്‍'.!