പ്രധാനപ്പെട്ട രണ്ട് ആന്‍ഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളും 5ജിയില്‍ കൈവയ്ക്കാതെയാണ് അവതരിപ്പിക്കപ്പെട്ടത്. വണ്‍പ്ലസ് 7ടി പ്രോയും, ഗൂഗിളിന്‍റെ പിക്സല്‍ 4 സീരിസും.
ന്യൂയോര്‍ക്ക്: 5ജിയെക്കുറിച്ചുള്ള ആഭ്യൂഹങ്ങളാണ് 2018 അവസാനവും 2019 ആദ്യവും നിറഞ്ഞു നിന്നത്. ചില രാജ്യങ്ങളില്‍ ഇത് പരീക്ഷിച്ചും തുടങ്ങി. എന്നാല്‍ 5ജിയുടെ വര്‍ത്തമാനങ്ങള്‍ അടുത്തിടെ കുറഞ്ഞിട്ടുണ്ട്. വ്യാപര യുദ്ധങ്ങളും, ടെക്നോളജി പ്രശ്നങ്ങളും ഇതിന് കാരണമായി പറയാം. ഇതിന് പുറമേയാണ് അടുത്തിടെ ഇറങ്ങിയ ഐഫോണ്‍ 5ജി അപ്ഡേഷന്‍ ഒന്നും നല്‍കാതെ എത്തിയത്. ഇതിന് പിന്നാലെ പ്രധാനപ്പെട്ട രണ്ട് ആന്‍ഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളും 5ജിയില്‍ കൈവയ്ക്കാതെയാണ് അവതരിപ്പിക്കപ്പെട്ടത്. വണ്‍പ്ലസ് 7ടി പ്രോയും, ഗൂഗിളിന്‍റെ പിക്സല്‍ 4 സീരിസും.
ഇത്രയും 5ജിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്താണ് 5ജി സപ്പോര്‍ട്ടില്‍ ഇവര്‍ ഫോണ്‍ ഇറക്കാത്തത്. ഇതിന് ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് പ്രോഡക്ട് ഡിസൈന്‍ ബ്രയാന്‍ റോക്കോവസ്കി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ് - 5ജി ലഭ്യമാകും, എന്നാല്‍ ഇപ്പോള്‍ ഏതെങ്കിലും ഉപയോക്താവ് 5ജി ഫോണ്‍ വാങ്ങുന്നതിന് യോജിച്ച സമയമല്ല. അതിന് സാങ്കേതിക കാരണങ്ങളുണ്ട്. ഒന്നാമതായി 5ജി വ്യാപകമല്ല, അത് ഉപയോഗിക്കാന്‍ തക്ക ഉപഭോക്ത സമൂഹവും ഇപ്പോള്‍ ഇല്ല. അതിന് ഒപ്പം തന്നെ 5ജി ഹാര്‍ഡ്വെയര്‍ നിര്‍മ്മാണം അതിന്‍റെ പൂര്‍ണ്ണമായ ശേഷിയില്‍ എത്തിയിട്ടില്ല.
undefined
ഇതേ അഭിപ്രായം തന്നെയാണ് വണ്‍പ്ലസ് സിഇഒ പീറ്റ് ലൂയ് പങ്കുവയ്ക്കുന്നത്. വണ്‍പ്ലസ് 7ടി പ്രോ ഇറക്കുന്ന വേദിയില്‍ ഇത് സംബന്ധിച്ച് വണ്‍പ്ലസ് മേധാവി പറഞ്ഞത് ഇങ്ങനെ - ടി സീരിസിലോ, പ്രോ മോഡലിലോ 5ജി വേണം എന്ന്ത് ഒരു അനിവാര്യതയല്ല, ഇപ്പോള്‍ വിപണിയിലെ സ്ഥിതി എന്ത്, 5ജി ഉപകരണത്തിന്‍റെ ഇപ്പോഴത്തെ ആവശ്യകത എന്ത് എന്നെല്ലാം ആശ്രയിച്ചുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.
ഇപ്പോള്‍ തന്നെ 90 ഹെര്‍ട്സ് സ്ക്രീനോടെയാണ് വണ്‍പ്ലസ് 7ടി ഫോണുകള്‍ എത്തുന്നത്. ഇപ്പോള്‍ വിപണിയില്‍ ഉള്ള ഒരു 5ജി ഫോണിലും ലഭിക്കാത്ത ഇത്തരം പ്രത്യേകതകള്‍ 5ജി എന്ന ഒറ്റ പൊയന്‍റില്‍ ഒരു ഉപകരണത്തെ കെട്ടിയിടുന്നത് ശരിയല്ലെന്നും ലിയു പറയുന്നു.