ഗൂഗിള്‍ പിക്സല്‍ ഫോണിലെ പ്രശ്നം കണ്ടെത്തൂ; 10.78 കോടി നേടൂ.!

By Web Team  |  First Published Nov 22, 2019, 1:28 PM IST

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്‍റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. റിവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുകയാണ്, ഗൂഗിള്‍ പിക്സല്‍ ഫോണിന്‍റെ ടൈറ്റന്‍ എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തില്‍ ഫുള്‍ ചെയിന്‍ റിമോട്ട് കോഡാണ് കണ്ടെത്തേണ്ടത്.


ന്യൂയോര്‍ക്ക്: തങ്ങളുടെ ഹാര്‍ഡ്വെയറുകളിലോ, സോഫ്റ്റ്വെയറുകളിലോ ഉള്ള സുരക്ഷ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന ബൗണ്ടി മത്സരങ്ങള്‍ ടെക് കമ്പനികള്‍ സാധാരണമായി നടത്താറുണ്ട്. വലിയ പ്രതിഫലമാണ് ഇത്തരം കുഴപ്പങ്ങള്‍ കണ്ടുപിടിക്കുന്ന ഹാക്കര്‍മാര്‍ക്ക് കമ്പനികള്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതാ ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നു. 1.5 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ഗൂഗിളിന്‍റെ ബൗണ്ടി.

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്‍റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. റിവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുകയാണ്, ഗൂഗിള്‍ പിക്സല്‍ ഫോണിന്‍റെ ടൈറ്റന്‍ എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തില്‍ ഫുള്‍ ചെയിന്‍ റിമോട്ട് കോഡാണ് കണ്ടെത്തേണ്ടത്.

Latest Videos

undefined

ടൈറ്റന്‍ എം ചിപ്പ് എന്നത് ഗൂഗിള്‍ പിക്സല്‍  ഫോണുകളിലെ ഡാറ്റയും വിവരങ്ങളും സംരക്ഷിക്കാനുള്ള ഗൂഗിള്‍ തന്നെ വികസിപ്പിച്ച ചിപ്പാണ്.  ടൈറ്റന്‍ എം ഇപ്പോള്‍ ലോകത്തുള്ള ഏറ്റവും മികച്ച ഇന്‍-ബില്‍ട്ട് ഫോണ്‍ സംരക്ഷണ ഉപാദിയാണ് എന്നാണ് ഗൂഗിള്‍ അവകാശവാദം. എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നം കണ്ടെത്തുന്നവര്‍ക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പ്രതിഫലം.

ഇതിനൊപ്പം തന്നെയാണ് ഗൂഗിള്‍ പിക്സല്‍ ഫോണിലെ ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിലെ തകരാര്‍ കണ്ടുപിടിച്ചാല്‍ 5 മില്ല്യണ് കൂടി റിവാര്‍ഡ് ലഭിക്കുക. അതോടെ രണ്ടും ചേര്‍ത്ത് 1.5 ദശലക്ഷം ഡോളര്‍ ബൗണ്ടി ലഭിക്കും. അതായത് ഇന്ത്യന്‍ രൂപ 10.78 കോടി രൂപ.

2015 മുതല്‍ ഗൂഗിള്‍ ബൗണ്ടി മത്സരങ്ങള്‍ നടത്തുന്നുണ്ട്.  ഇതുവരെ 1,800 റിപ്പോര്‍ട്ടുകളിലായി ഗൂഗിള്‍ പ്രതിഫലമായി 4 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിതരണം ചെയ്തിട്ടുണ്ട്.  കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 1.5 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ഗൂഗിളിലെ പ്രശ്നങ്ങള്‍ കണ്ടുപിടിച്ചവര്‍ക്ക് ഗൂഗിള്‍ നല്‍കിയത്. 

click me!