പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് സാവധാനം ആന്‍ഡ്രോയിഡ് 10 എത്തിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 11 പുറത്തിറങ്ങാനൊരുങ്ങുന്നുവെന്നത് മറ്റൊരു കാര്യം.
സിലിക്കണ്‍ വാലി: ആന്‍ഡ്രോയിഡ് 11 ഗൂഗിളിന്‍റെ പുതിയ പിക്‌സല്‍ 4 സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ പുറത്തിറങ്ങാത്ത ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്ന ഒരു പിക്‌സല്‍ 4-ന്‍റെ ചിത്രങ്ങള്‍ ലീക്കയതോടെയാണ് ഈ വാര്‍ത്ത ടെക് ലോകത്ത് എത്തിയത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് 10 പുറത്തിറക്കി നാലുമാസത്തിനുശേഷം പിക്‌സല്‍ 4 ല്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് 11 സംബന്ധിച്ച വിവരങ്ങള്‍ വരുന്നു എന്നതാണ് ശ്രദ്ധേയം.
പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് സാവധാനം ആന്‍ഡ്രോയിഡ് 10 എത്തിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 11 പുറത്തിറങ്ങാനൊരുങ്ങുന്നുവെന്നത് മറ്റൊരു കാര്യം. സോഫ്റ്റ്വെയര്‍ പ്രിവ്യൂവിനായി ഗൂഗിള്‍ ഡവലപ്പര്‍മാര്‍ക്ക് ബീറ്റ വേര്‍ഷന്‍ നല്‍കുന്ന തിരക്കിലാണ്. ഡെവലപ്പര്‍മാരുടെ പ്രിവ്യൂവില്‍ കമ്പനി സാധാരണയായി സോഫ്‌റ്റ്വെയറിന്റെ 46 ബീറ്റ പതിപ്പുകള്‍ പുറത്തിറക്കാറുണ്ട്.
undefined
ഇപ്പോഴത്തേത് ആന്‍ഡ്രോയിഡ് 11 നുള്ള ആദ്യത്തേതാവാം. പുതിയ പതിപ്പിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നുള്ളു. അത് ഈ വര്‍ഷാവസാനം ഔദ്യോഗികമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡിംഗുകളിലെ 4 ജിബി പരിധി നീക്കംചെയ്യുമെന്ന് മുന്‍ ലീക്കുകള്‍ സൂചിപ്പിക്കുന്നു. രസകരമെന്നു പറയട്ടെ, ഇത് മികച്ച എയര്‍പ്ലെയ്ന്‍ മോഡും അവതരിപ്പിക്കും, അത് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ബ്ലൂടൂത്ത് ഓഫാക്കില്ലെന്നു സാരം.
ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സംബന്ധിച്ച വിവരങ്ങള്‍ ഈ വര്‍ഷം ആദ്യം മുതല്‍ കേള്‍ക്കുന്നുണ്ട്, എതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡവലപ്പര്‍മാരുടെ പ്രിവ്യൂ ആയി പ്രഖ്യാപിക്കും. ഈ വര്‍ഷം അവസാനം ഔദ്യോഗിക ആന്‍ഡ്രോയിഡ് റിലീസിനൊപ്പം ബീറ്റ പതിപ്പുകള്‍ കമ്പനിയുമായി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെന്നപോലെ, പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ആദ്യമായി ലഭിക്കുന്ന ഉപകരണങ്ങള്‍ പിക്‌സല്‍ ലൈനപ്പ് തന്നെ ആയിരിക്കുമെന്നു വ്യക്തം.