കനത്തില്‍ കുഞ്ഞന്‍, ഡിസ്പ്ലെയില്‍ വമ്പന്‍; ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എത്തി, വിലയും സവിശേഷതകളും

By Web Team  |  First Published Aug 15, 2024, 12:44 PM IST

ഗിളിന്‍റെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സ്‌മാര്‍ട്ട്ഫോണാണിത്


ദില്ലി: ഗൂഗിള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ എത്തിച്ചു. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് (Google Pixel 9 Pro Fold) എന്നാണ് ഇതിന്‍റെ പേര്. ഏതൊരു കമ്പനിയുടെയും ഏറ്റവും കനം കുറഞ്ഞതും വലിയ ഇന്നര്‍ ഡിസ്പ്ലെ ഉള്ളതുമായ ഫോള്‍ഡബിളാണ് ഇതെന്നാണ് ഗൂഗിളിന്‍റെ പ്രധാന അവകാശവാദം. 

ഗൂഗിളിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണാണ് ഇതെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്. മുമ്പിറങ്ങിയ ഫസ്റ്റ് ജനറേഷന്‍ പിക്‌സല്‍ ഫോള്‍ഡ് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. വലിയ ഡിസ്‌പ്ലെയും കനം കുറഞ്ഞ ഡിസൈനും ഗൂഗിള്‍ എഐയുമാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന്‍റെ പ്രധാന സവിശേഷതയെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഏതൊരു ബ്രാന്‍ഡിന്‍റെയും ഇതുവരെയുള്ള ഏറ്റവും വലിയ ഫോള്‍ഡബിള്‍ ഇന്നര്‍ ഡിസ്‌പ്ലെയാണ് (8 ഇഞ്ച്) ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.3 ഇഞ്ചിന്‍റേതാണ് കവര്‍ ഡിസ്പ്ലെ. പിക്‌സല്‍ 9ന്‍റെ മറ്റ് മോഡലുകളിലെ പോലെ ടെന്‍സര്‍ ജി4 പ്രൊസസറാണ് ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡിലും വരുന്നത്. ഗൂഗിള്‍ എഐയുടെ ഏറെ ഫീച്ചറുകള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിക്സല്‍ സ്ക്രീന്‍ഷോട്ട്‌സ്, പിക്‌സല്‍ സ്റ്റുഡിയോ, സര്‍ക്കിള്‍ ടു സെര്‍ച്ച്, സമ്മറൈസ്, ജെമിനി, മാജിക് എഡിറ്റര്‍, ബെസ്റ്റ് ടേക്ക്, വീഡിയോ ബൂസ്റ്റ്, ആഡ് മീ, പ്രോ കണ്‍ട്രോള്‍സ് തുടങ്ങി അനവധി എഐ ടൂളുകള്‍ ഫീച്ചറുകളുടെ പട്ടികയിലുണ്ട്. 

Latest Videos

undefined

48 എംപി വൈഡ് ആംഗിള്‍, 10.5 എംപി അള്‍ട്രാ വൈഡ്, 10.8 എംപി ടെലിഫോട്ടോ സെന്‍സര്‍ (5x ഒപ്റ്റിക്കല്‍ സൂം, 20x സൂപ്പര്‍ റെസ് സൂം) എന്നിവയാണ് ക്യാമറകള്‍. 42 എംപി ഫ്രണ്ട് ക്യാമറ ഇന്നര്‍ ഡിസ്‌പ്ലെയിലും 10 എംപി ക്യാമറ കവര്‍ സ്ക്രീനിലും ഇതിന് പുറമെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്‌ഡ് 14, വയര്‍ലെസ് ചാര്‍ജിംഗ്, 45 വാട്ട്‌സ് ചാര്‍ജിംഗ്, 4650 എംഎഎച്ച് ബാറ്ററി, നാനോ സിം കാര്‍ഡ്, ഇ-സിം, 5ജി, 4ജി എല്‍ടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌പി, ജിപിഎസ്, യുഎസ്‌ബി ടൈപ്പ് സി പോര്‍ട്ട്, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ബാരോ മീറ്റര്‍, ആകി‌സിലറോ മീറ്റര്‍, ഗോറില്ല ഗ്ലാസ് വിക്‌ടസ്, ഐപിഎക്സ്8 റേറ്റിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ ഫ്ലിപ്‌കാര്‍ട്ട് വഴി ബുക്ക് ചെയ്യാനാകും. രണ്ട് നിറങ്ങളിലാണ് (Porcelain and Obsidian) ഫോണ്‍ വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ ലഭ്യമായ 16 ജിബി+256 ജിബി വേരിയന്‍റിന് 1,72,999 രൂപയാണ് വില. ഗൂഗിളിന്‍റെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സ്‌മാര്‍ട്ട്ഫോണാണിത്. 

Read more: ഐഫോണ്‍ 16ന് പുറമെ മറ്റൊരു വജ്രായുധവും വരുന്നു; ഐഫോണ്‍ 15ന്‍റെ വിക്കറ്റ് പോകുമോ? കാരണങ്ങള്‍ നിരവധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!