സാംസങ്ങ് ഫോള്‍ഡ് അത്ഭുതം തന്നെ; പക്ഷെ ഒരു പ്രശ്നമുണ്ട്

By Web Team  |  First Published Apr 19, 2019, 6:01 PM IST

കഴിഞ്ഞ ദിവസം നിരവധി സ്മാര്‍ട്ട്ഫോണ്‍ റിവ്യൂ അക്കൗണ്ടുകള്‍ ഗ്യാലക്സി ഫോള്‍ഡിന്‍റെ ഡിസ്പ്ലേയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു


ദില്ലി: അടുത്ത് തന്നെ വിപണിയില്‍ ഇറങ്ങുന്ന സാംസങ്ങിന്‍റെ ഗ്യാലക്സി ഫോള്‍ഡ് ഫോണിന്‍റെ റിപ്പെയര്‍ വലിയ പ്രശ്നമാകുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങ് മൊബൈലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സാംമൊബൈല്‍ എന്ന സൈറ്റാണ്. സാംസങ്ങ് ഫോള്‍ഡ് തകരാറിലായാല്‍ നന്നാക്കുന്ന പണി വലിയ പേടി സ്വപ്നമാകും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നിരവധി സ്മാര്‍ട്ട്ഫോണ്‍ റിവ്യൂ അക്കൗണ്ടുകള്‍ ഗ്യാലക്സി ഫോള്‍ഡിന്‍റെ ഡിസ്പ്ലേയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പരിശോധിക്കാന്‍ ലഭിച്ച ഗ്യാലക്സി ഫോള്‍‍ഡ് ഫോണുകളുടെ ഡിസ്പ്ലേകള്‍ തകരാറിലായി എന്നാണ് പ്രധാന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അനവധി ട്വീറ്റുകളും ഉണ്ടായിരുന്നു. അതേ സയമം സാംസങ്ങിന്‍റെ 7 ഇഞ്ചോളം വലിപ്പമുള്ള അകത്തെ വലിയ സ്ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന സ്ക്രീന്‍ പ്രൊട്ടക്ഷനാണ് വില്ലന്‍ എന്നാണ് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos

undefined

അതേ സമയം പുതിയ ഫോണ്‍ മൊബൈല്‍ ടെക്നോളജിയിലെ ടെക് രംഗത്ത് വലിയ മാറ്റം അയതിനാല്‍ വില്‍പ്പനന്തര അറ്റകുറ്റപ്പണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങ് തങ്ങളുടെ ടെക്നോളജി മാറ്റത്തിന് അനുസരിച്ച് വലിയ രീതിയില്‍ ആഗോള വ്യാപകമായി പരിശീലനവും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഉപയോക്താവിലേക്ക് എത്താന്‍ എടുക്കുന്ന താമസം ഈ ഫോണിന്‍റെ റിപ്പെയറിംഗ് ഒരു ദുസ്വപ്നമായി മാറ്റിയേക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് സാംസങ്ങ് അവതരിപ്പിച്ചത്. ഗ്യാലക്‌സി പരമ്പരയുടെ പത്താം വാര്‍ഷികത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്‍റെ അവതരണം. മെയ് മാസത്തില്‍ ഈ ഫോണ്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫോണിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്‍റ് വളരെ എളുപ്പത്തിൽ തന്നെ മാറും. മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. 

ഒരേ സമയം മൂന്ന് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഇതിലുണ്ട്. മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്.  
 

click me!