ഹുവാവേ ഫോണുടമകള്‍ക്ക് എട്ടിന്‍റെ പണി; ഫോണില്‍ ഇനി ഫേസ്ബുക്ക് കിട്ടില്ല

By Web Team  |  First Published Jun 8, 2019, 6:57 AM IST

ദേശീയ സുരക്ഷയുടെ ഭാഗമായി ഹുവാവേ നെറ്റ്വര്‍ക്കിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അമേരിക്ക നിരോധിച്ചിരുന്നു. അതിന്‍റെ ബാക്കിപത്രമായാണ് ഫേസ്ബുക്ക് ആപ് ഹുവാവേ ഫോണുകളില്‍ നിന്നും പിന്‍വലിച്ചത്.


ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ലഭിക്കില്ല. ഹുവാവേ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ ഫേസ്ബുക്ക് നീക്കി. ഇതോടെ ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് പ്രീ ഇന്‍സ്റ്റാളേഷന്‍ നടക്കില്ല. ലക്ഷക്കണക്കിന് ഹുവാവേ ഉപയോക്താക്കള്ഡക്ക് ഇനി തങ്ങളുടെ ഫോണില്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല.

അമേരിക്കയും ചൈനയും തമ്മിൽ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്‍റെ തുടർച്ചയാണ് ഇത്. ദേശീയ സുരക്ഷയുടെ ഭാഗമായി ഹുവാവേ നെറ്റ്വര്‍ക്കിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അമേരിക്ക നിരോധിച്ചിരുന്നു. അതിന്‍റെ ബാക്കിപത്രമായാണ് ഫേസ്ബുക്ക് ആപ് ഹുവാവേ ഫോണുകളില്‍ നിന്നും പിന്‍വലിച്ചത്.

Latest Videos

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ചിലമാസങ്ങളായി ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. ചൈന കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ഇതോടെ അടുത്ത ജനറേഷന്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണമുണ്ട്. 

click me!