ജോഗിങ്, നീന്തൽ, പിയാനോ, ബാലെ, യോഗ, എയ്റോബിക്സ്, പെയിന്റിങ് ഉൾപ്പെടെ നിരവധി പ്രവൃത്തികൾ സ്മാർട്ട് വാച്ച് ട്രാക്ക് ചെയ്യും. കലോറി കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളെയും ഈ വാച്ച് ട്രാക്ക് ചെയ്യും.
ജനപ്രിയ വെയറബിൾസ് നിർമാണ കമ്പനിയായ ബോടട് പുതിയ സ്മാര്‌ട്ട് വാച്ച് ഇന്ത്യയിലവതരിപ്പിച്ചു. ബോട്ട് എക്സ്റ്റന്റിന്റെ തന്നെ പുതിയ പതിപ്പായ എക്സ്റ്റന്റ് സ്‌പോർട്‌സ് സ്മാർട് വാച്ചാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 700ലധികം ആക്റ്റീവ് മോഡുകൾ വാച്ചിൽ ലഭ്യമാണ്. ഇത്രയും സ്‌പോർട്‌സ് മോഡുകൾ പരീക്ഷിച്ച മറ്റൊരു സ്മാർട്ട് വാച്ചിലും പരീക്ഷിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. ജോഗിങ്, നീന്തൽ, പിയാനോ, ബാലെ, യോഗ, എയ്റോബിക്സ്, പെയിന്റിങ് ഉൾപ്പെടെ നിരവധി പ്രവൃത്തികൾ സ്മാർട്ട് വാച്ച് ട്രാക്ക് ചെയ്യും. കലോറി കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളെയും ഈ വാച്ച് ട്രാക്ക് ചെയ്യും. ഒരു ഡസനോളം സെൻസറുകൾ ഉപയോഗിച്ചാണ് ഈ വാച്ച് ഒരുക്കിയിരിക്കുന്നത്.
ആഷെൻ ഗ്രേ, ക്ലാസിക് ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിലാണ് വാച്ച് ലഭ്യമായിട്ടുള്ളത്. 2,499 രൂപയാണ് ഇതിന്റെ വില. ആമസോൺ. ഇൻ, ബോട്ട് –ലൈഫ്സ്റ്റൈൽ. കോം വഴി 2,499 രൂപയ്ക്ക് ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാർട് വാച്ച് ലഭ്യമാണ്. 1.69 ഇഞ്ച് ചതുരാകൃതിയിലുള്ള എച്ച്ഡി റെസലൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് വാച്ചിന്റെ പ്രത്യേകത. ഡിസ്‌പ്ലേ 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും കമ്പനി പറയുന്നുണ്ട്. പാചകം, സ്കേറ്റ്ബോർഡിങ്, ധ്യാനം, മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കൽ, തോട്ട പരിപാലനം എന്നീ പ്രവർത്തികൾ ട്രാക്ക് ചെയ്യാനും വാച്ച് ഉപയോഗിക്കാവുന്നതാണ്.
ഫിറ്റ്‌നസ് മോഡുകളെ കൂടാതെ 24 മണിക്കൂർ ഹൃദയമിടിപ്പ് സെൻസർ, ഓക്സിജൻ സാച്ചുറേഷൻ (എസ്പിഒ2) മോണിറ്റർ എന്നിവയും ഫിറ്റ്‌നസ് ലെവലുകൾ നീരിക്ഷിച്ച് വിവരങ്ങൾ സൂക്ഷിക്കുന്ന പെഡോമീറ്റർ പോലെയുള്ള ഒന്നിലധികം സെൻസറുകളും സ്മാർട്ട് വാച്ചിൽ ലഭിക്കും. ബോട്ട് ക്രസ്റ്റ് ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. വാട്ടർ പ്രൂഫാണ് മറ്റൊരു പ്രത്യേകത. 30 മിനിറ്റിനുള്ളിൽ വാച്ച് ഫുൾ ചാർജ് ചെയ്യാൻ കഴിയും. 7 ദിവസം വരെ ബാറ്ററി ലൈഫും കമ്പനി ഉറപ്പു നൽകുന്നു.