6.39 ഇഞ്ച് ഡിസ്പ്ലെ, സ്നാപ് ഡ്രാഗണ്‍ 855 പ്രോസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് (12 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റുകൂടിയുണ്ട്.)4000 എംഎഎച്ച് ബാറ്ററി. 48 എംപിയുടെയും 12 എംപിയുടെയും പിൻ കാമറകൾ, 20 എംപിയുടെ മുൻ കാമറ, തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
ദില്ലി: ഗെയിമിംഗ് സ്മാർട്ഫോണ്‍ ബ്ലാക് ഷാര്‍ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. ബ്ലാക് ഷാർക്ക് 2 എന്നു പേരിട്ടിരിക്കുന്ന പുതുമോഡൽ ഈ മാസം 27ന് ഇന്ത്യൻ വിപണിയലവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിലാണ് ഈ മോഡൽ ചൈനീസ് വിപണിയിലെത്തിയത്.
ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഷാർക്ക് ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഫോണ്‍ അവതരിപ്പിക്കുന്നത്. സ്മാർട്ഫോണ്‍ ഗെയിം കന്പമുള്ളവരെ ലക്ഷ്യം വച്ച് പുറത്തിറക്കുന്ന ബ്ലാക് ഷാർക്ക് 2 വിന് മർദം ചെലുത്തുന്നതിനനുസരിച്ച് പ്രതികരിക്കുന്ന ഡിസ്പ്ലെ ആണുള്ളതെന്ന് കന്പനി അറിയിച്ചു. ഗെയിമുകളിൽ മികച്ച ആസ്വാദ്യത ലഭിക്കുന്നതിനാണത്രേ ഈ സംവിധാനം.
undefined
6.39 ഇഞ്ച് ഡിസ്പ്ലെ, സ്നാപ് ഡ്രാഗണ്‍ 855 പ്രോസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് (12 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റുകൂടിയുണ്ട്.)4000 എംഎഎച്ച് ബാറ്ററി. 48 എംപിയുടെയും 12 എംപിയുടെയും പിൻ കാമറകൾ, 20 എംപിയുടെ മുൻ കാമറ, തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
തുടർച്ചയായ ഗെയിമിഗിലൂടെ ഫോണ്‍ ചൂടാകുന്നത് തടയാൻ ലിക്വിഡ് കൂളിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്ക് ഇന്ത്യയിൽ ആരാധകരേറുന്നതാണ് ബ്ലാക് ഷാർക്കിന്റെ വരവിനു പിന്നിലെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വില്‍ക്കപ്പെടുന്ന ബ്രാന്റ് ഷവോമി ബ്ലാക് ഷാര്‍ക്കില്‍ ആദ്യകാലത്തെ നിക്ഷേപകരായിരുന്നു.