കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാംസങ്ങും വണ്‍പ്ലസും ഇത്തരം തീരുമാനം എടുത്തത്.
കൊല്‍ക്കത്ത: പ്രമുഖ വിദേശ ഇലക്ട്രോണിക്ക് ബ്രാന്‍റുകളായ സാംസങ്ങും, വണ്‍പ്ലസും ടിവി നിര്‍മ്മാണ് പൂര്‍ണ്ണമായും ഇന്ത്യയിലേക്ക് മാറ്റുവാനുള്ള നീക്കം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ടിവി നിര്‍മ്മാണത്തിന്‍റെ അവശ്യവസ്തുകള്‍ക്ക് ലഭിക്കുന്ന ഇറക്കുമതി ആനുകൂല്യങ്ങള്‍ മുതലാക്കാനാണ് കമ്പനികളുടെ നീക്കം. ഒപ്പം ഈ വര്‍ഷം ആദ്യം കൊവിഡ് പ്രതിസന്ധിയാല്‍ തങ്ങളുടെ സപ്ലൈ ചെയിന് സംഭവിച്ച പ്രശ്നങ്ങള്‍ ഭാവിയില്‍ ഇല്ലാതാക്കാനും തദ്ദേശീയ നിര്‍മ്മാണ് സഹായിക്കും എന്നാണ് ഈ കമ്പനികള്‍ കരുതുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാംസങ്ങും വണ്‍പ്ലസും ഇത്തരം തീരുമാനം എടുത്തത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തദ്ദേശീയ ഉത്പാദനവും വിതരണ ശൃംഖലയും ഉണ്ടാക്കിയെടുക്കണം എന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതയിലെ ഒരു പ്രധാന ഊന്നല്‍.
undefined
പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ വില്‍പ്പനക്കാരായ സാംസങ്ങ് ഇന്ത്യയില്‍ മെയ്കക്ക് ഇന്‍ ഇന്ത്യ പദ്ധതി നിര്‍മ്മിക്കുന്ന ടിവികളായിരിക്കും 85-90 ശതമാനം ഇനി വില്‍ക്കുക എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാംസങ്ങും വണ്‍പ്ലസും സ്കൈവെര്‍ത്ത് എന്ന ചൈനീസ് ഇലക്ട്രോണിക്ക് കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ് ഇപ്പോള്‍ തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്നാണ് ഈ ടിവി നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. സാംസങ്ങ് 32 ഇഞ്ച്, 43 ഇഞ്ച് ടെലിവിഷനുകള്‍ ഇവിടെയാണ് നിര്‍മ്മിക്കുന്നത്.
ഇത് പോലെ തന്നെ സാംസങ്ങ് ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്ന് ഇന്ത്യയില്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാണം ആരംഭിക്കാന്‍ ഇരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 43-58 ഇഞ്ച് സ്മാര്‍ട്ട് ടിവി നിര്‍മ്മാണമാണ് സാംസങ്ങ് ഈ യൂണിറ്റിയില്‍ തുടങ്ങാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ സാംസങ്ങിനായി 32 ഇഞ്ച്, 43 ഇഞ്ച് ടിവികള്‍ ഡിക്സണ്‍ ടെക്നോളജീസ് നിര്‍മ്മിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടിവി വിപണിയിലേക്ക് കടന്നുവന്ന വണ്‍പ്ലസും തങ്ങളുടെ ടിവി നിര്‍മ്മാണ് തദ്ദേശീയമായി നടത്താനുള്ള ആലോചനകള്‍ സജീവമാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ചൈനയില്‍ നിന്നാണ് വണ്‍പ്ലസ് ടിവികള്‍ ഇറക്കുമതി ചെയ്തിരുന്നത്.
അതേ സമയം ഇന്ത്യയിലെ മറ്റ് പ്രധാന ടെലിവിഷന്‍ കമ്പനികളായ എല്‍.ജി, സോണി, ഷവോമി, പാനസോണിക്ക് എന്നിവ ഇതിനകം തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്‍റെ ഭാഗമാണ്. അതേ സമയം കൊവിഡ് ലോക്ക്ഡൌണിന് ശേഷം ടിവി വിപണിയില്‍ വീണ്ടും ചലനങ്ങള്‍ കണ്ടുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് ലോക്ക് ഡൌണിന് മുന്‍പ് ജനുവരി, ഫെബ്രുവരി മാസങ്ങളെക്കാള്‍ 35-40 ശതമാനം കൂടുതല്‍ വില്‍പ്പന കഴിഞ്ഞ മാസം ഓണ്‍ലൈന്‍ വില്‍പ്പനയും ലോക്ക്ഡൌണ്‍ ഇളവുകളും തിരിച്ചുവന്നതിന് ശേഷം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.