ഐഫോണ്‍ ഉത്പാദനം കുത്തനെ ഉയര്‍ത്താന്‍ ആപ്പിള്‍; വിലകുറഞ്ഞ ഐഫോണും എത്തും.!

By Web Team  |  First Published Jan 28, 2020, 11:34 PM IST

നിലവില്‍ ഉള്ളതിന് പുറമേ 65 ദശലക്ഷം യൂണിറ്റ് കൂടുതല്‍ ഉത്പാദനം നടത്താന്‍ ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 


സന്‍ഫ്രാന്‍സിസ്കോ:  ഈ വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഐഫോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിക്കി ന്യൂസ് പേപ്പറിനെ ഉദ്ധരിച്ച് ബ്യൂംബെര്‍ഗാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ന്‍റെ ആദ്യപാദത്തില്‍ 10 ശതമാനം കൂടുതല്‍ ഐഫോണ്‍ ഉത്പാദിപ്പിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. 

Read More: ഈ വര്‍ഷം വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍

Latest Videos

undefined

നിലവില്‍ ഉള്ളതിന് പുറമേ 65 ദശലക്ഷം യൂണിറ്റ് കൂടുതല്‍ ഉത്പാദനം നടത്താന്‍ ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനമായും ഉള്‍കൊള്ളുന്നത് ആപ്പിള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണ്‍ 11 സീരിസാണ്. ഇതിന് പുറമേ 1.5 കോടി യൂണിറ്റുകള്‍ ആപ്പിളിന്‍റെ പുതിയ വിലകുറഞ്ഞ മോഡലായിരിക്കും എന്നാണ് സൂചന. അതായത് മൊത്തം 80 ദശലക്ഷം പുതിയ മോഡലുകള്‍ ഐഫോണുകള്‍ കൂടുതല്‍ ആപ്പിള്‍ ഉത്പാദിപ്പിക്കും.

Read More: വരുന്നു, ഐ ഫോണ്‍ 12: കേള്‍ക്കുന്ന പ്രത്യേകതകള്‍ കിടിലന്‍.!

അടുത്തമാസം ആപ്പിള്‍ വിലകുറഞ്ഞ പുതിയ മോഡല്‍ പുറത്തിറക്കും എന്നാണ് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐഫോണ്‍ 9 എന്നായിരിക്കും ഇതിന്‍റെ പേര് എന്നാണ് ചിലര്‍ പറയുന്നത്, നേരത്തെ ഇറങ്ങിയ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍ (എസ്ഇ)യുടെ രണ്ടാം പതിപ്പ് ഐഫോണ്‍ എസ്ഇ2 ആണ് ഇതെന്നും പറയുന്നുണ്ട്. എന്നാല്‍ പേരിനപ്പുറം ഐഫോണിന്‍റെ വിലകുറഞ്ഞ മോഡല്‍ ഇന്ത്യപോലുള്ള വിപണി ലക്ഷ്യമാക്കി ഇറങ്ങുന്നു എന്നത് വലിയ വാര്‍ത്ത തന്നെയാണ്.

click me!