Apple IPhone SE 2022 : പുതിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുറത്തിറക്കി; പ്രത്യേകതകള്‍

By Web Team  |  First Published Mar 9, 2022, 12:38 AM IST

പുതിയ ഐ ഫോണ്‍ എസ്ഇ എന്നത് സ്‌പെഷ്യല്‍ എഡിഷന്‍ എന്നതിന്റെ ചുരുക്കമാണ്. 2016ലാണ് ആദ്യ തലമുറ ഐഫോണ്‍ എസ്ഇ വിപണിയില്‍ എത്തിയത്. കുറഞ്ഞ ബജറ്റ് ആഗ്രഹിക്കുന്നവര്‍ക്കാണ് എസ്ഇ പതിപ്പ്.
 


പ്പിള്‍ (apple) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രൊഡക്ടുകളുടെ ലോഞ്ചിങ് തുടങ്ങി. പീക്ക് പെര്‍ഫോമന്‍സ് (ppek performance) എന്നാണ് പരിപാടിയുടെ പേര്. കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യത്തെ ലോഞ്ച് പരിപാടി. പുതിയതായി പുറത്തിറക്കുന്ന ഐഫോണ്‍ എസ്ഇ )I Phone SE 2022) മോഡലാണ് പ്രധാന ആകര്‍ഷണം. പുതിയ ഐപാഡ് എയര്‍, മാക്, ഐഒഎസ് 15.4 എന്നിവയും അവതരിപ്പിക്കും.  ഇത് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 11.30നാണ് ഇവന്റ് ആപ്പിളിന്റെ വെബ്സൈറ്റിലും കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സംപ്രേഷണം തുടങ്ങിയത്.

ആപ്പിള്‍ ടിവി ആപ്പ് വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. പുതിയ ഐ ഫോണ്‍ എസ്ഇ എന്നത് സ്‌പെഷ്യല്‍ എഡിഷന്‍ എന്നതിന്റെ ചുരുക്കമാണ്. 2016ലാണ് ആദ്യ തലമുറ ഐഫോണ്‍ എസ്ഇ വിപണിയില്‍ എത്തിയത്. കുറഞ്ഞ ബജറ്റ് ആഗ്രഹിക്കുന്നവര്‍ക്കാണ് എസ്ഇ പതിപ്പ്.

Latest Videos

undefined

2020ലാണ് രണ്ടാം തലമുറ പുറത്തിറങ്ങിയത്. 5ജി കണക്ടിവിറ്റിയാണ് ഐഫോണ്‍ എസ് ഇ മൂന്നാം തലമുറയുടെ പ്രത്യേകത. 2020ല്‍ പുറത്തിറങ്ങിയ രണ്ടാം തലമുറ ഐഫോണ്‍ എസ്ഇക്ക് ലഭിക്കുന്ന ആദ്യത്തെ അപ്‌ഡേറ്റാണെന്ന പ്രത്യേകതയുമുണ്ട്. മികച്ച ക്യാമറ, വേഗതയേറിയ പ്രോസസ്സര്‍ എന്നിവയും ഐഫോണ്‍ എസ്ഇ 3ല്‍ പ്രതീക്ഷിക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ എ15 ബയോണിക് ചിും ഐഫോണ്‍ എസ്ഇ 3യില്‍ ഇടം പിടിക്കും. അതേസമയം, ഡിസൈനിലും മറ്റ് കാര്യങ്ങളിലും മാറ്റമുണ്ടാകില്ല. പുതിയ ഐഫോണ്‍ എസ്ഇയുടെ വില 429 ഡോളറിലാണ് ആരംഭിക്കുക. (ഏകദേശം 33,000 രൂപ). 


പീക്ക് പെര്‍ഫോമന്‍സ് ഇവന്റില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ 

ഐഫോണ്‍ എസ്ഇ 3 

ഐപാഡ് എയര്‍ 5: ഐപാഡ് എയറും അപ്ഗ്രേഡ് ചെയ്ത് പുറത്തിറങ്ങിയേക്കും. ഈ ടാബിന് ഐഫോണ്‍ എസ്ഇ 3വിന്റെ അതേ എ15 ബയോണിക് ചിപ്പ് ലഭിക്കാന്‍ സാധ്യതയുണ്ട്. 

മാക് മിനി: മാക് മിനി പുതിയ പതിപ്പിന് എം1 പ്രൊ  അല്ലെങ്കില്‍ എം 1 മാക്‌സ് ചിപ് സെറ്റ് ലഭിക്കാന്‍ സാധ്യത. ഈ ഇവന്റില്‍ എം 2 ആപ്പിള്‍ സിലിക്കണ്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

മാക് സ്റ്റുഡിയോ: മാക് മിനിക്കും മാക് പ്രോയ്ക്കും ഇടയിലുള്ള മോഡലായി മാക് സ്റ്റുഡിയോ ഇറക്കിയേക്കും. 

ആപ്പിള്‍ സ്റ്റുഡിയോ ഡിസ്പ്ലേ: ആപ്പിളിന്റെ പ്രോ ഡിസ്പ്ലേ എക്‌സ് ഡി ആറിന്റെ വിലകുറഞ്ഞ പതിപ്പ്. ഇത് മാക് സ്റ്റുഡിയോ്ക്ക് അനുയോജ്യമായ പതിപ്പായിരിക്കും.

click me!