ആപ്പിള്‍ ഐഫോണ്‍ XR വില വെട്ടിക്കുറച്ചു

By Web Team  |  First Published Jun 21, 2019, 3:07 PM IST

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ആപ്പിളിന്‍റെ ഫോണ്‍ വിലകള്‍ ഇന്ത്യക്കാര്‍ സാധാരണ പ്രതീക്ഷിക്കുന്ന വിലകളെക്കാള്‍ അധികമാണ് എന്നാണ് പറയാറ്.


ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR വീണ്ടും കുറഞ്ഞ വിലയ്ക്ക്.  ഇന്ത്യയില്‍ മുന്‍പ് 76,900 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഫോണ്‍ ഇപ്പോള്‍ ആമസോണില്‍ 59,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പ്രത്യേക ഓഫര്‍ പ്രകാരം 10 ശതമാനം വിലക്കുറവില്‍ 53,990 രൂപയ്ക്ക് ലഭിക്കും. എന്നാല്‍ എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ്, മറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്കാണ് ചുരുങ്ങിയ കാലത്തേക്ക് ഈ ഓഫര്‍ ലഭിക്കുന്നത്.

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ആപ്പിളിന്‍റെ ഫോണ്‍ വിലകള്‍ ഇന്ത്യക്കാര്‍ സാധാരണ പ്രതീക്ഷിക്കുന്ന വിലകളെക്കാള്‍ അധികമാണ് എന്നാണ് പറയാറ്. അതിനാല്‍ തന്നെ ഈ ചെറിയ കാല ഓഫര്‍ ഗുണം ചെയ്യും എന്ന് ആപ്പിള്‍ പ്രതീക്ഷിക്കുന്നു. പ്രീമിയം ബില്‍ഡ് ഒഎല്‍ഇഡി ഡിസ്പ്ലേ ഐഫോണ്‍ XSന് ഒപ്പം എത്തില്ലെങ്കിലും ഇപ്പോള്‍ വിപണിയിലുള്ള ഏത് പ്രീമിയം ഫോണിനോടും ആപ്പിളിന്‍റെ XR മത്സരിച്ച് നില്‍ക്കും എന്നാണ് ആപ്പിളിന്‍റെ പ്രതീക്ഷ.

Latest Videos

വണ്‍പ്ലസ് 7 പോലുള്ള അടുത്തിറങ്ങിയ സ്മാര്‍ട്ട്ഫോണുകളുമായി മത്സരിക്കാന്‍ തന്നെയാണ് ഈ വിലക്കുറവ് ഇപ്പോള്‍ നല്‍കുന്നത് . ആപ്പിളിന്‍റെ എ12 ബയോണിക്ക് ചിപ്പിനാല്‍ ശാക്തീകരിക്കപ്പെട്ട ഫോണാണ് ഐഫോണ്‍ XR. 3ജിബിയാണ് റാം ശേഷി. 64ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. 6.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 12എംപി റെയര്‍ ക്യാമറയും, 7 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. 

click me!