ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.
ദില്ലി: ഐഫോൺ 15 സീരിസ് പ്രീ ബുക്ക് ചെയ്യാം. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ വാങ്ങാൻ താല്പര്യമുള്ള ഇന്ത്യക്കാർക്ക് ലോഞ്ച് ഓഫറുകൾക്കൊപ്പം കുറഞ്ഞ വിലയിൽ ഇവയിലേതെങ്കിലും സ്വന്തമാക്കാനാകും. നിലവിൽ പ്രീ ഓർഡർ വിൻഡോ ഓപ്പണാണ്. സെപ്‌റ്റംബർ 22-ന് ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന നടക്കും. പുതിയ ഐഫോണുകളുടെ വിലയും ഡിസ്‌കൗണ്ട് ലോഞ്ച് ഓഫറുകളും വിൽപ്പനയ്‌ക്കും പ്രീ-ഓർഡർ ഇവന്റിനും മുമ്പ് ശ്രദ്ധിക്കണം.
ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില.
undefined
ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.
ഫ്ലിപ്കാർട്ടില്‍ നിന്ന് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപയുടെ ഓഫറും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ഡെബിറ്റ് കാർഡ് ഉള്ള ആളുകൾ ഇഎംഐ ഇടപാടുകൾ വഴിയാണ് ഫോൺ തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ ഓഫർ ആസ്വദിക്കാനാകും. ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും ഫ്ലിപ്കാർട്ടിന്റെ ഓഫറുകൾ ലഭ്യമല്ല.
നിനക്കൊന്നും ഇനിയും മതിയായില്ല അല്ലേടാ എന്ന് ആപ്പിൾ ; ട്രോളി തകർത്ത് സോഷ്യൽ മീഡിയ, കാരണമിതാണ്....
ഫോണ്‍ ഇറക്കിയത് തന്നെ ട്രോളിന് വേണ്ടിയാണോ?; അടിമുടി ട്രോള്‍ കിട്ടി ഐഫോണ്‍ 15