ഇവയുടെ വില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇതിനകം ടെക് ലോകത്ത് വ്യാപകമാണ്.
സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണുകള്‍ ഇന്നാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുക. ആപ്പിള്‍ ഐഫോണ്‍ 11, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയുടെ വില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇതിനകം ടെക് ലോകത്ത് വ്യാപകമാണ്.
ജിഎസ്എം അരീന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ ഫോണുകളുടെ വില ഇങ്ങനെയാണ്. ഐഫോണ്‍ 11ന്‍ എത്തുന്നത് 64 ജിബി പതിപ്പില്‍ മാത്രമാണ്. ഇതിന്‍റെ വില 746 ഡോളറാണ് വില വരുന്നത് അതായത് ഇന്ത്യന്‍ വില 53875 രൂപ വരും.
undefined
ഐഫോണ്‍ 11 പ്രോ എത്തുന്നത് 128 ജിബി,256 ജിബി, 512 ജിബി പതിപ്പുകളിലാണ് ഇവയ്ക്ക് പ്രതീക്ഷിക്കാവുന്ന വില യഥാക്രമം 999 ഡോളര്‍ (71857 രൂപ), 1099 ഡോളര്‍ (79050), 1199 ഡോളര്‍ (86243 രൂപ) എന്നിങ്ങനെയാണ്.
ഇനി ഐഫോണ്‍ 11 പ്രോ മാക്സിലേക്ക് വന്നാല്‍ ഈ ഫോണിനും 128 ജിബി,256 ജിബി, 512 ജിബി പതിപ്പുകളാണ് ഉള്ളത് ഇതിന്‍റെ വില യഥാക്രമം 1099 ഡോളര്‍ (79050), 1199 ഡോളര്‍ (86243 രൂപ) , 1299 ഡോളര്‍ (93436 രൂപ) എന്നിങ്ങനെയായിരിക്കും എന്നാണ് സൂചന.
ഈ വിലകള്‍ സൂചനകള്‍ ആണെങ്കിലും ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ ഫോണുകളുടെ വിലകള്‍ വീണ്ടും വര്‍ദ്ധിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.