ഐഫോണുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍?

By Web Team  |  First Published Aug 6, 2019, 9:55 AM IST

ആപ്പിളിന്‍റെ ഐഫോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ശൃംഖലകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മുന്‍പ് ഒരു പുതിയ ഐഫോണ്‍ പുറത്തിറക്കും മുന്‍പ് ലഭിച്ചിരുന്ന ഓഡറിലും കുറവാണ് ആപ്പിളില്‍ നിന്നും ഇത്തവണ ലഭിച്ച ഓഡര്‍ എന്നാണ് ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. 


ബിയജിംഗ്: 2019 ലെ ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ടേബിള്‍ടോപ്പ് മോഡലില്‍ പിന്നില്‍ മൂന്ന് ക്യാമറ അടക്കം നിരവധി പ്രത്യേകതകള്‍ ആപ്പിള്‍ ഐഫോണിന്‍റെ പുതിയ പതിപ്പിന് ഉണ്ടെങ്കിലും ആപ്പിള്‍ ഐഫോണ്‍ 2019 വലിയ പ്രതീക്ഷ ആപ്പിളിന് നല്‍കുന്നില്ല എന്നാണ് ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കൂര്‍ ഓഡറുകള്‍ കുറവായിരിക്കും എന്നാണ് ആപ്പിള്‍ ഐഫോണ്‍ 2019 ന്‍റെ കാര്യത്തില്‍ ആപ്പിള്‍ തന്നെ പ്രതീക്ഷിക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ആപ്പിളിന്‍റെ ഐഫോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ശൃംഖലകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മുന്‍പ് ഒരു പുതിയ ഐഫോണ്‍ പുറത്തിറക്കും മുന്‍പ് ലഭിച്ചിരുന്ന ഓഡറിലും കുറവാണ് ആപ്പിളില്‍ നിന്നും ഇത്തവണ ലഭിച്ച ഓഡര്‍ എന്നാണ് ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ തന്നെ ആപ്പിള്‍ തങ്ങളുടെ പുതിയ മോഡലിന്‍റെ വലിയ തോതിലുള്ള ഉത്പാദനം ആദ്യം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തം. ഇതിലൂടെ തന്നെ 2019 ആപ്പിള്‍ ഐഫോണ്‍ വാങ്ങുവാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം കുറവായിരിക്കും എന്നാണ് ആപ്പിളിന്‍റെ കണക്ക് കൂട്ടല്‍ എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

Latest Videos

undefined

അതേ സമയം ഇത്തരം ഒരു നിഗമനത്തില്‍ ആപ്പിള്‍ എത്തിയത് സ്വഭാവികമാണെന്നും റിപ്പോര്‍ട്ടുണ്ട്. അവതരിപ്പിച്ച നാള്‍ മുതല്‍ ആപ്പിളിന് ഏറ്റവും കൂടുതല്‍ ആദായമെത്തിച്ച ഉത്പന്നമായിരുന്നു ആപ്പിള്‍ ഐഫോണ്‍. ഈ വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ ആപ്പിളിന്റെ വരുമാന റിപ്പോര്‍ട്ടില്‍ എന്നാല്‍ ഇത് മാറിമറിഞ്ഞു. വിവിധ കാരണങ്ങള്‍ മൂലം ഐഫോണ്‍ വില്‍പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് ലോകമെമ്പാടും കാണുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഐഫോണില്‍ നിന്നുള്ള ആപ്പിളിന്റെ വിറ്റുവരവ് 29.8 ബില്ല്യന്‍ ഡോളര്‍ ആയിരുന്നു. ഈ വര്‍ഷം അത് 26 ബില്ല്യന്‍ ഡോളറാണ്. കമ്പനിയുടെ ചരിത്രത്തില്‍ ഒരു ഉത്പന്നത്തിന് ഒരു വര്‍ഷത്തിലുണ്ടാകുന്ന ഏറ്റവും വലിയ ആദായ ഇടിവാണ് ഇത്.  വലിയ വിലയും അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ചൈനീസ് ഫോണുകളില്‍ അടക്കം ലഭിക്കുമെന്നതും ഐഫോണിനെ കൈവെടിയാന്‍ പലരെയും പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഐഫോണിലുള്ള പ്രിയം നഷ്ടപ്പെടുന്നത് കമ്പനിയെ ബാധിക്കാതിരിക്കാന്‍ ഒരു ബാക്ക് അപ് പ്ലാനിലാണ് ആപ്പിള്‍ എന്ന് പറയാം. ഐഫോണുകളുടെ പ്രാധാന്യമിടിയുന്നതു കണ്ടതിനാല്‍ കമ്പനി വിവിധ സേവനങ്ങളിലേക്ക് വന്‍ രീതിയില്‍ കടക്കുകയാണ് ചെയ്തിരിക്കുന്നത്. ആപ്പിള്‍ മ്യൂസിക്, ആപ് സ്റ്റോര്‍, ആപ്പിള്‍ ടിവി തുടങ്ങിയവയുടെ കാര്യത്തില്‍ മുൻപില്ലാതിരുന്ന തരം ശ്രദ്ധ പുലര്‍ത്തുന്ന ആപ്പിളിനെ കാണാനാകുന്നതായി പറയുന്നു. ഈ മേഖലയില്‍ നിന്നുള്ള വരുമാനം 11.5 ബില്ല്യന്‍ ഡോളറാണ്.

click me!