ചാര്‍ജിംഗ് സംവിധാനത്തില്‍ വന്‍ മാറ്റവുമായി പുതിയ ഐഫോണ്‍

By Web Team  |  First Published Aug 22, 2019, 4:02 PM IST

ഐ ഫോൺ എക്സ് ആറിലേത് പോലെ എൽഇഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  പിന്നിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോൺ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനപ്പുറം ഞെട്ടിക്കുന്ന ഫീച്ചറുകളൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ടെക് ലോകത്തെ സംസാരം.


ന്യൂയോര്‍ക്ക്: സെപ്റ്റംബർ 10ന് പുതിയ ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് മോഡലുകളായിരിക്കും പുറത്തിറക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോ‌ർട്ടുകൾ. ഐ ഫോൺ 11, ഐ ഫോൺ 11 പ്രോ, ഐ ഫോൺ പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകൾ അവതരിപ്പിക്കപ്പെടുമെന്നാണ് അഭ്യൂഹം. ഐ ഫോൺ എക്സ് ആറിന് പകരക്കാരനായി ഐ ഫോൺ 11 ആർ കൂടി അവതരിക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്. 

ഐ ഫോൺ എക്സ് ആറിലേത് പോലെ എൽഇഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  പിന്നിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോൺ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനപ്പുറം ഞെട്ടിക്കുന്ന ഫീച്ചറുകളൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ടെക് ലോകത്തെ സംസാരം.

Latest Videos

undefined

അതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. പതിവ് രീതികള്‍ മാറ്റി ഇത്തവണ ഐഫോണിന്‍റെ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് സൂചന. ചാര്‍ജര്‍ ലാബിനെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ആപ്പിളിന്‍റെ ഉന്നത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെമ്പാടുമുള്ള മൊബൈല്‍ കമ്പനികള്‍ സി-ടൈപ്പിലേക്ക് മാറുകയാണ് ഇതിന്‍റെ പാതയിലേക്കാണ് ആപ്പിള്‍ എന്നാണ് സൂചന. 

😆The iPhone 11 will come with a USB-C charger. pic.twitter.com/FqYgAHJnqx

— ChargerLAB (@chargerlab)

എന്നാല്‍ ഐഫോണിലെ പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കില്ലെന്നും. സി-ടൈപ്പ് ബോക്സ് ആയിരിക്കും ചാര്‍ജറിനൊപ്പം ലഭിക്കുക എന്നും സൂചനയുണ്ട്. ഇത് സാധാരണ പോര്‍ട്ടില്‍ കണക്ട് ചെയ്ത് വേഗതയേറിയ ചാര്‍ജിംഗ് സാധ്യമാകും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജനുവരിയിൽ പല വെബ്സൈറ്റുകളും പുറത്ത് വിട്ട 'ലീക്ക്ഡ്' ചിത്രങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ അൽപ്പം ഉയർന്ന് നിൽക്കുന്ന ചതുരത്തിനകത്ത്, ത്രികോണാകൃതിയിൽ സജ്ജീകരിച്ചിട്ടുള്ള മൂന്ന് ക്യാമറകളായിരിക്കും പുതിയ ഐഫോണിൽ ഉണ്ടാകുക. കൂടുതൽ മികച്ച വൈഡ് ആംഗിൾ ചിത്രങ്ങൾ എടുക്കാൻ ഇത് വഴി കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

click me!