36 മണിക്കൂര്‍ 750 കോടിയുടെ ഫോണുകള്‍ വിറ്റ് ആമസോണ്‍

By Web Team  |  First Published Sep 30, 2019, 5:32 PM IST

ഗാഡ്ജറ്റുകള്‍ക്ക് മികച്ച ഡിസ്ക്കൗണ്ടുകള്‍ക്ക് പുറമേ. പ്രിമീയം ഫോണുകളായ വണ്‍പ്ലസ് 7, ഐഫോണ്‍ XR എന്നിവയ്ക്ക് പ്രത്യേക ഡിസ്ക്കൗണ്ട് ഈ സെയിലില്‍ ലഭിക്കും. 


മുംബൈ: മുപ്പത്തിയാറ് മണിക്കൂറില്‍ 750 കോടിയുടെ ഫോണുകള്‍ വിറ്റ് ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍. ദേശീയ മാധ്യമങ്ങളാണ് ഇത് വെളിപ്പെടുത്തിയത്. വണ്‍പ്ലസ്, ആപ്പിള്‍, സാംസങ്ങ് ഫോണുകളാണ് പ്രധാനമായും വിറ്റത്.  സെപ്തംബര്‍ 29ന് ആരംഭിച്ച ആമസോണ്‍ സെയില്‍ ഒക്ടോബര്‍ 4വരെ തുടരും.

ഗാഡ്ജറ്റുകള്‍ക്ക് മികച്ച ഡിസ്ക്കൗണ്ടുകള്‍ക്ക് പുറമേ. പ്രിമീയം ഫോണുകളായ വണ്‍പ്ലസ് 7, ഐഫോണ്‍ XR എന്നിവയ്ക്ക് പ്രത്യേക ഡിസ്ക്കൗണ്ട് ഈ സെയിലില്‍ ലഭിക്കും. പല ബാങ്ക് ഓഫറുകളും ഡിസ്ക്കൗണ്ടും സംയോജിപ്പിച്ചാല്‍ ആപ്പിളിന്‍റെ ഐഫോണ്‍ XR 35,000 രൂപയ്ക്ക് ലഭിക്കും. ഇത് പോലെ വണ്‍പ്ലസ് 7 വിവിധ ബാങ്ക് ഡിസ്ക്കൗണ്ടുകളും ഓഫര്‍ വിലയും ചേര്‍ത്ത് 29,999 രൂപയ്ക്ക് വാങ്ങാം. 

Latest Videos

undefined

ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പനയുടെ മികച്ച ഓഫറുകള്‍ ഇവയാണ്

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച ചെറിയ പട്ടണങ്ങളില്‍ നിന്നും വലിയ പങ്കാളിത്തമാണ് 36 മണിക്കൂര്‍ പിന്നീടുമ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ നടക്കുന്നത്. നിരവധി പുതിയ ആളുകള്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ പറയുന്നത്.

click me!