ആമസോണിൽ നിലവിലെ ഉത്സവ ഓഫറായ 39,999 രൂപയ്ക്ക് 13,000 രൂപയാണ് എക്സ്ചേഞ്ച് കിഴിവ് നൽകുന്നത്. ഐഫോൺ 6 പ്ലസ് 64 ജിബി നൽകുകയാണെങ്കിൽ എക്സ്ചേഞ്ച് ഓഫായി 5,200 രൂപയും ഐഫോൺ XR ന് അതിന് അനുസരിച്ചുള്ള വിലക്കുറവും ലഭിക്കുന്നതാണ്.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വലിയ വിലക്കുറവാണ് ലഭിക്കുന്നത്. 49,900 രൂപയ്ക്ക് ഇന്ത്യയില്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ XR 64 ജിബി സ്റ്റോറേജ് മോഡലിന് ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 39,999 രൂപയാണ് വില. ഈ ഫോണിന്‍റെ 128 ജിബി പതിപ്പിന് തുടക്കവില 54,900 രൂപയാണെങ്കില്‍ ആമസോണ്‍ ഓഫര്‍ സെയിലില്‍ 44,999 രൂപയ്ക്ക് ലഭിക്കും. ഇതേ ഫോണിന്‍റെ 256 ജിബി പതിപ്പിന് തുടക്കവില 74,900 രൂപയാണ് എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഓഫര്‍ വില 57,999 രൂപയാണ്.
എന്നാല്‍ ഈ ഓഫര്‍ വിലയെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഐഫോൺ XR സ്വന്തമാക്കാം. ഉദാഹരണത്തിന് നിങ്ങൾ ഐഫോൺ XR നായി ഒരു പഴയ ഐഫോൺ 8 64 ജിബി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, അധികമായി 12,000 രൂപവരെ കിഴിവ് ലഭിക്കും. അതായത് ഐഫോൺ XR 30,000 രൂപയ്ക്ക് തഴെ വാങ്ങുവാന്‍ സാധിക്കും.
undefined
ആമസോണിൽ നിലവിലെ ഉത്സവ ഓഫറായ 39,999 രൂപയ്ക്ക് 13,000 രൂപയാണ് എക്സ്ചേഞ്ച് കിഴിവ് നൽകുന്നത്. ഐഫോൺ 6 പ്ലസ് 64 ജിബി നൽകുകയാണെങ്കിൽ എക്സ്ചേഞ്ച് ഓഫായി 5,200 രൂപയും ഐഫോൺ XR ന് അതിന് അനുസരിച്ചുള്ള വിലക്കുറവും ലഭിക്കുന്നതാണ്. എന്നാല്‍ ഈ വിലക്കുറവ് ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കാണ് ലഭിക്കുക. മാസം 129 രൂപയാണ് പ്രൈം മെമ്പര്‍ഷിപ്പ് തുക. ഇതില്ലാത്തവര്‍ക്ക് ഐഫോണ്‍ഫോണ്‍ XR 64ജിബി 42,999 രൂപയ്ക്ക് ലഭിക്കും.
എന്നാലും, ഉപയോഗിച്ച ഫോൺ പ്രവർത്തന നിലയിലല്ലെങ്കിലോ സ്ക്രീനിൽ പോറലുകൾ ഉണ്ടെങ്കിലോ എക്സ്ചേഞ്ച് ഓഫർ നിരസിക്കപ്പെടുമെന്ന് ആമസോണിന്റെ പോളിസിയിൽ പറയുന്നുണ്ട്. 3,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്കായി തിരഞ്ഞെടുത്ത കാർഡുകളിൽ ‘നോ കോസ്റ്റ് ഇഎംഐ’, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കും എസ്‌ബിഐ ഡെബിറ്റ് കാർഡുകൾക്കും 2,000 രൂപ വരെ കിഴിവ് എന്നിവ പോലുള്ള മറ്റ് അധിക ഓഫറുകളും ഉണ്ട്.