പരസ്യങ്ങളില്‍ നിന്ന് രക്ഷ! ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ ഡിലീറ്റ്; 600 ആപ്പുകള്‍ പുറത്ത്

By Web Team  |  First Published Feb 22, 2020, 7:12 PM IST

ഇപ്പോള്‍ നിരോധിച്ച അപ്ലിക്കേഷനുകള്‍ 4.5 ദശലക്ഷം തവണ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും പ്രാഥമികമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യുകയും ചെയ്തിരുന്നതാണ്


പ്രധാനപ്പെട്ട എന്തെങ്കിലും ഓണ്‍ലൈനില്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു പരസ്യം ഫോണില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരുന്നതിനെ നശിപ്പിക്കുകയും ചെയ്യുന്നുണ്ടോ? പരസ്യങ്ങള്‍ ഇട്ട് അലോസരപ്പെടുത്തുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍ ഇത് പലപ്പോഴും സംഭവിക്കുന്നു. ഇത്തരം ആപ്ലിക്കേഷനുകളെ ഒഴിവാക്കാന്‍ ഗൂഗിള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇത്തരത്തില്‍ 600 ഓളം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതായും നയങ്ങള്‍ പാലിക്കാത്തതിന് ധനസമ്പാദന പ്ലാറ്റ്‌ഫോമില്‍ നിന്ന് നിരോധിച്ചതായും ഗൂഗിള്‍ അറിയിച്ചു. ആന്‍ഡ്രോയിഡിനു വേണ്ടിയുള്ള ഗൂഗിളിന്‍റെ ഏറ്റവും വലിയ ഡിലീറ്റിങ് പ്രോസ്സസ്സുകളിലൊന്നാണ് ഇത്.

നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമായി പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ 600 ഓളം ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യുകയും പരസ്യ നയം ലംഘിച്ചതിന് പരസ്യ ധനസമ്പാദന പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ ആഡ് മൊബ്, ഗൂഗിള്‍ ആഡ്മാനേജര്‍ എന്നിവയില്‍ നിന്ന് നിരോധിക്കുകയും ചെയ്തതായി സീനിയര്‍ പ്രൊഡക്റ്റ് മാനേജര്‍ പെര്‍ ജോജോര്‍ക്ക് അതിന്റെ സുരക്ഷാ ബ്ലോഗില്‍ വ്യക്തമാക്കി.

Latest Videos

undefined

മൊബൈല്‍ പരസ്യ തട്ടിപ്പിനെക്കുറിച്ച് എഴുതിയ ജോജോര്‍ക്ക്, ഇത് വ്യവസായത്തിലുടനീളമുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞു. ഇത് പല രൂപത്തില്‍ വരുന്നു, ഇത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും പ്രസാധകര്‍ക്കും പരസ്യദാതാക്കള്‍ക്കും അപകടകരവും ദോഷകരവുമാണ്. 'അപ്രതീക്ഷിത മാര്‍ഗങ്ങളില്‍' സ്‌ക്രീനില്‍ ദൃശ്യമാകുന്നതും ഉപയോക്തൃ അനുഭവത്തെ തടസ്സപ്പെടുത്തുന്നതുമായ പരസ്യങ്ങളാണ് വിനാശകരമായ പരസ്യങ്ങളെന്നു ഗൂഗിള്‍ നിര്‍വചിക്കുന്നത്.

പരസ്യങ്ങളെ സംബന്ധിച്ചിടത്തോളം ഗൂഗിള്‍ കുറച്ചുകൂടി കര്‍ശനമായിത്തീര്‍ന്നിരിക്കുന്നുവെന്നു മാത്രമല്ല മൊബൈല്‍ പരസ്യ തട്ടിപ്പില്‍ ഏര്‍പ്പെടരുതെന്ന് അപ്ലിക്കേഷനുകള്‍ക്കു കര്‍ശനമായ മുന്നറിയിപ്പും നല്‍കുന്നു. ഇത്തരം ഡെവലപ്പര്‍മാരെ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഒരു ടീമിനെ സജ്ജമാക്കിയതായി ഗൂഗിള്‍ പറഞ്ഞു. ഈ പരസ്യങ്ങള്‍ കൂടുതല്‍ സമര്‍ത്ഥമായി കാണിക്കുന്നതിനായി പലപ്പോഴും മാസ്‌ക് ചെയ്യുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്പോള്‍, ഗൂഗിള്‍ അതിന്റെ അപ്ലിക്കേഷന്‍ സ്‌റ്റോറില്‍ നിന്ന് നിരോധിച്ച ഡവലപ്പര്‍മാരുടെയും അപ്ലിക്കേഷനുകളുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. 2018 ല്‍, പ്ലേ സ്‌റ്റോറില്‍ നിന്നുള്ള ഏറ്റവും വലിയ അപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരില്‍ ഒരാളായ ചീറ്റ മൊബൈല്‍, ഗൂഗിളിന്റെ പരസ്യ നെറ്റ്‌വര്‍ക്കുകളില്‍ നിരോധിച്ചിരുന്നു.

ഇപ്പോള്‍ നിരോധിച്ച അപ്ലിക്കേഷനുകള്‍ 4.5 ദശലക്ഷം തവണ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും പ്രാഥമികമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യുകയും ചെയ്തിരുന്നതാണ്. ഈ ആപ്ലിക്കേഷനുകളുടെ ഡെവലപ്പര്‍മാര്‍ പ്രധാനമായും ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു.

യുഎഇ ആസ്ഥാനമായുള്ള ടോട്ടോക്കിനെയും ഈ മാസം ആദ്യം പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കംചെയ്തു. ഉപയോക്താക്കളുടെ ചാറ്റുകള്‍, സ്ഥാനം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ചാരപ്പണി നടത്താന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സര്‍ക്കാര്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുവെന്ന് എന്‍വൈടി ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ഇത് പരിഷ്‌കരിച്ചതിന് ശേഷം ഗൂഗിളിനെ തൃപ്തിപ്പെടുത്തി വീണ്ടും പ്ലേ സ്‌റ്റോര്‍ ജനുവരിയില്‍ തിരികെ കൊണ്ടുവന്നു. 

വിനാശകരമായ പരസ്യങ്ങള്‍ ഉള്‍പ്പെടെ അസാധുവായ ട്രാഫിക് സൃഷ്ടിക്കാന്‍ കഴിയുന്ന ഉയര്‍ന്നുവരുന്ന ഭീഷണികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഉപയോക്താക്കളെ സഹായിക്കാന്‍ കൂടുതല്‍ ശ്രമിക്കുമെന്ന് ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനു വേണ്ടിയുള്ള സാങ്കേതികവിദ്യയില്‍ നിക്ഷേപം തുടരുമെന്നും അവര്‍ അറിയിച്ചു.

click me!