വീണ്ടും 100 കോടിയിലേക്കോ?, അത്ഭുതമായി ബാലയ്യ, കളക്ഷനില്‍ ഞെട്ടിച്ച് ഡാകു മഹാരാജും, ഒരാള്‍ മാത്രം മുന്നില്‍

By Web Desk  |  First Published Jan 13, 2025, 11:03 AM IST

ബാലയ്യയുടെ ഡാകു മഹാരാജിന്റെ ഓപ്പണിംഗ് കളക്ഷൻ തുക കേട്ട് ഞെട്ടി വമ്പൻമാര്‍.

Nandamuri Balakrishna Daku Maharaaj collection report out hrk

തെലുങ്കിന്റെ ആവേശമായ താരമാണ് ബാലയ്യ. നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രം ഡാക്യു മഹാരാജാണ്. മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ ഡാക്യു മഹാരാജയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ തെല്ലൊന്നു നിരാശപ്പെടുത്തുന്നതാണ്.

ബോബി കൊല്ലിയുടെ സംവിധാനത്തില്‍ 25.35 കോടിയാണ് ഓപ്പണിംഗില്‍ നെറ്റായി തെലുങ്കില്‍ നേടിയത്. എന്നാല്‍ രണ്ടാം ദിനം കളക്ഷൻ 50 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്‍ച ഡാക്യു മഹാരാജ്  13.5 കോടി മാത്രമാണ് നെറ്റ് നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയെങ്കില്‍ ബാലയ്യ നായകനായ ചിത്രം കളക്ഷനില്‍ ഇനി മുന്നേറാൻ സാധ്യത കുറവാണ്.

Latest Videos

വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്‍ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്.

തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ബാലയ്യ. തുടര്‍ച്ചയായി ബാലയ്യ മൂന്ന് 100 കോടി ക്ലബിലെത്തിയിരുന്നു. അഖണ്ട, വീര സിംഹ റെഡ്ഡി സിനിമകള്‍ക്ക് പുറമേ ഭഗവത് കേസരിയും 100 കോടി ക്ലബില്‍ എത്തിയിരുന്നു. ബാലയ്യ വീണ്ടും 100 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് സൂചനകള്‍.

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image