ഹിറ്റടിക്കുമോ കാതലിക്കാ നേരമില്ലൈ? ആദ്യ ദിനം നേടിയത്

By Web Desk  |  First Published Jan 15, 2025, 3:04 PM IST

കാതലിക്കാ നേരമില്ലൈയുടെ ആദ്യ ദിനത്തിലെ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു.

Ravi Mohan Kathalikka Neramillai collection report out hrk

രവി മോഹൻ നായകനായി വന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കാതലിക്കാ നേരമില്ലൈ ആഗോളതലത്തില്‍ 2.9 കോടി രൂപയാണ് നേടിയിരിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് അഭിപ്രായങ്ങള്‍.

കിരുത്തിഗ ഉദയനിധിയാണ് സംവിധാനം നിര്‍വഹിച്ചത് നിത്യാ മേനന്റെ പേരാണ് ആദ്യം ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു രവി മോഹൻ. നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണ് എന്ന് അഭിമുഖത്തില്‍ പറയുന്നു രവി മോഹൻ. നിത്യാ മേനോന്റെ പേര് ചിത്രത്തില്‍ ആദ്യം ഉപയോഗിച്ചതിന് അതിനാലാണെന്നും വ്യക്തമാക്കിയിരുന്നു നടൻ.

Latest Videos

രവി മോഹൻ നായകനായി വന്ന ചിതമായി മുമ്പെത്തിയത് ബ്രദറായിരുന്നു. രവി മോഹൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് രവി മോഹൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്. തന്റെ കാഴ്‍ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നത് എന്നും രവി മോഹൻ പറയുകയും ചെയ്‍തിരുന്നു. ചിത്രം വലിയ ഒരു വിജയമായില്ല.

സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് രവി മോഹൻ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കിയിരുന്നുന്നു. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും രവി മോഹൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിനെ രക്ഷിച്ചില്ല. പ്രിയങ്ക മോഹൻ നായികയായി വന്ന ചിത്രം പരാജയപ്പെടുകയായിരുന്നു. രവി മോഹൻ നായകനായി വന്ന ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്പ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജും ആണ്.

Read More: തിരിച്ചുവരവിന് നിവിൻ പോളിയും, വമ്പൻ സിനിമയുടെ നിര്‍ണായക അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image