പൊലീസിന്റെ വാഹന പരിശോധന നടക്കുന്നിടത്തേയ്ക്ക് ഇന്നോവ കാർ; തടഞ്ഞ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ

By Web Desk  |  First Published Jan 15, 2025, 6:57 PM IST

വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ 13 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. 

Police found MDMA inside an Innova car youth arrested in Kozhikode

കോഴിക്കോട്: വാഹന പരിശോധന നടത്തുന്നതിനിടെ യുവാവിന്റെ ഇന്നോവ കാര്‍ തടഞ്ഞ പൊലീസിന് ലഭിച്ചത് മാരക മയക്കുമരുന്നായ എംഡിഎംഎ. തിക്കോടി പള്ളിത്താഴ ഹാഷിമിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.  കോഴിക്കോട് പയ്യോളിയിലാണ് സംഭവം. 

പയ്യോളി പൊലീസ് എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തില്‍ ഐപിസി റോഡിലാണ് വാഹന പരിശോധന നടത്തിയത്. ഇതിനിടയില്‍ ഹാഷിം ഇന്നോവ കാറുമായി വരികയായിരുന്നു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 13 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഹാഷിമിനെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അയനിക്കാട് 24-ാം മൈല്‍സിന് സമീപം വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഹാഷിമെന്ന് പൊലീസ് പറഞ്ഞു.

Latest Videos

READ MORE:  എക്സൈസ് പരിശോധന; പാലക്കാട് രണ്ടിടങ്ങളിൽ നിന്ന് മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image