പുതിയ കാറ് വാങ്ങിക്കാനുള്ള മോഹം കൂടി വരാം. ഒരു കടുംബപ്രശ്നത്തിന് പരിഹാരമാകുന്നത് മനസമാധാനം നൽകും. അറിയാം നിങ്ങളുടെ ഇന്ന്...
മേടം രാശിയില്‍ ജനിച്ചവര്‍...
അധികവും വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി സമയം ചെലവിടും. ഉന്മേഷം തോന്നാം. ക്രിയാത്മകമായ കാര്യങ്ങളിലും ഏർപ്പെടാം. വ്യക്തിജീവിതത്തിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കേണ്ട. ചില തീരുമാനങ്ങൾ തെറ്റായി വരാം. ഇതിനാൽ നിരാശയും തോന്നാം. ആഗ്രഹപൂർത്തീകരണങ്ങൾക്ക് അധികം റിസ്ക് എടുക്കാതിരിക്കുക.
ഇടവം രാശിയില്‍ ജനിച്ചവര്‍...
ഏറെ നാളായി തുടർന്നിരുന്നൊരു പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കും. പൊതുവെ മികച്ച ദിവസം. കാര്യങ്ങൾ പുതിയ രീതിയിൽ ചെയ്യാൻ ശ്രമിക്കുക. ബന്ധങ്ങൾ ഗുണകരമായി വരും. ചില പ്രശ്നങ്ങൾ ഉയർന്നുവരാം. ചിലപ്പോൾ ഇവ പരിഹരിക്കുന്നതിന് കാര്യമായി പ്രവർത്തിക്കേണ്ടി വരാം. ചെലവ് ചുരുക്കിയില്ലെങ്കിൽ സാമ്പത്തികപ്രശ്നം നേരിടാം. ചെറുപ്പക്കാർക്ക് തൊഴിൽ സാധ്യത.
മിഥുനം രാശിയിൽ ജനിച്ചവര്‍...
ചെയ്തുതീർക്കാൻ കരുതിയിരുന്ന ചില ജോലികൾ ഇന്ന് ചെയ്ത് തീർക്കാൻ സാധിക്കും. പുതിയ കാറ് വാങ്ങിക്കാനുള്ള മോഹം കൂടി വരാം. ചില അസ്വസ്ഥതകൾക്ക് സാധ്യത. ഇത് ആത്മവിശ്വാസത്തെയും ബാധിക്കാം. അനുഭവപരിചയമുള്ളവരിൽ നിന്ന് ഉപദേശം തേടുക. മോശം കാര്യങ്ങൾക്കായി സമയം ചെലവിടാതിരിക്കുക.
കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
ഒരു കടുംബപ്രശ്നത്തിന് പരിഹാരമാകുന്നത് മനസമാധാനം നൽകും. സുഹൃത്തുക്കളിൽ നിന്ന് നല്ല പിന്തുണ. സാമ്പത്തിക നില മുമ്പത്തെക്കാൾ മെച്ചപ്പെടാം. സ്വന്തം ആഗ്രഹങ്ങൾ നടത്തിയെടുക്കാൻ അൽപം സ്വാർത്ഥമായി തന്നെ നിൽക്കാം. ചില ആളുകൾ നിങ്ങൾക്കെതിരാവുകയും നിങ്ങളെ വിമർശിക്കുകയും ചെയ്യാം. ഇതെല്ലാം തള്ളിക്കളഞ്ഞ് സ്വന്തം ജോലിയിൽ ശ്രദ്ധ ചെലുത്തുക.
ചിങ്ങം രാശിയില്‍ ജനിച്ചവര്‍...
നിക്ഷേപങ്ങൾക്ക് അനുകൂലസമയം. നിങ്ങളുടെ ബുദ്ധിയും ധാരണയുമുപയോഗിച്ച് ചില പ്രധാന ജോലികൾ പൂർത്തിയാക്കും. അടുത്തൊരു സുഹൃത്തിനെ കാണുന്നത് ഗുണകരമാകും. ഏത് സാഹചര്യത്തിലും സന്തോഷിക്കാൻ നിങ്ങൾ ശീലിക്കും. ഉച്ചയ്ക്ക് ശേഷം മോശം വാർത്തകളേതെങ്കിലും മനസിനെ അസ്വസ്ഥതപ്പെടുത്താം. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടേണ്ട. സംസാരത്തിൽ ശ്രദ്ധ പുലർത്തുക.
കന്നി രാശിയിൽ ജനിച്ചവര്‍...
ചില മോശം സ്വഭാവങ്ങൾ മാറ്റുന്നത് ഗുണം ചെയ്യും. വീട്ടിൽ അതിഥികൾ വരാം. മോശം കാര്യങ്ങൾക്കായി സമയം കളയാതിരിക്കുക. അടുത്തവരിൽ നിന്ന് കടുത്ത വാക്കുകൾ കേൾക്കുന്നത് മനസിനെ ബാധിക്കാം. ഫീൽഡ് ജോലിയിൽ സാന്നിധ്യം വേണം. പ്രണയം സംബന്ധിച്ച കാര്യങ്ങളിൽ ഭാഗ്യം വരാം.
തുലാം രാശിയിൽ ജനിച്ചവര്‍...
വസ്തുവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇന്ന് നല്ല സമയം. കുടുംബത്തോടൊപ്പം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാം. സാമൂഹികകാര്യങ്ങളിൽ നിങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാം. മറ്റുള്ളവർ കാരണം അപകടത്തിൽ ചെന്നുവീഴാം. കുടി കിടപ്പുകാരുമായോ വീട്ടുടമയുമായോ തർക്കത്തിന് സാധ്യത.
വൃശ്ചികം രാശിയിൽ ജനിച്ചവര്‍...
പ്രശസ്തരായവരിൽ നിന്ന് പ്രതീക്ഷിക്കാത്ത പിന്തുണ ലഭിക്കാം. ഇത് നിങ്ങളുടെ വ്യക്തിത്വത്തെയും നല്ലരീതിയിൽ സ്വാധീനിക്കാം. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ തെറ്റായി വരാം. ജോലി കൃത്യമായും ശ്രദ്ധയോടെയും ചെയ്യുക. അടുത്തൊരാളുടെ സംസാരം നിങ്ങളെ വേദനിപ്പിക്കാം. ബിസിനസിൽ പുതിയ സംഘടനകളിൽ ചേരാൻ അവസരം.
ധനു രാശിയിൽ ജനിച്ചവര്‍...
വീട്ടിൽ വരുന്ന അതിഥിയാൽ നല്ല വാർത്തകൾ ലഭിക്കാം. ജീവിതം പോസിറ്റീവായി നിർത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയം കാണും. പ്രത്യേകമായി ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടക്കാം. പെട്ടെന്ന് ഫലം കിട്ടാൻ കുറുക്കുവഴികൾ തേടണ്ട. ഇത് നല്ലതാവില്ല. ബിസിനസിൽ പരിശ്രമങ്ങൾക്ക് ഫലം.
മകരം രാശിയിൽ ജനിച്ചവര്‍...
വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളൊരുങ്ങാം. ദൈവകൃപയാൽ വിജയം നേടാം. വൈകാരികമായി നല്ലരീതിയിൽ മുന്നോട്ട് പോകാൻ സാധിക്കും. ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും നല്ല സമയം. വ്യക്തിജീവിതത്തിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടലോ ഉപദേശമോ എടുക്കേണ്ടതില്ല. സാമ്പത്തികമായി ചില നഷ്ടങ്ങൾ വരാം. നിങ്ങളുടെ സംസാരം മറ്റാരെയെങ്കിലും വേദനിപ്പിക്കാം. േ
കുംഭം രാശിയിൽ ജനിച്ചവര്‍...
പ്രധാനപ്പെട്ട ഒരാളുമായി ഏറെ ഇടപെടലുണ്ടാകാം. കുടുംബത്തോടൊപ്പം പുണ്യസ്ഥലം സന്ദർശിക്കാം. ഗൌരവവും എന്നാൽ ക്ഷമയും ഒരുപോലെ പാലിക്കുക. മനസിൽ പല സംശയങ്ങളും ഉയരാം. ബിസിനസിൽ മത്സരം കൂടാം. ഭാര്യക്കും ഭർത്താവിനുമിടയിലുള്ള വൈകാരിക ബനധം ശക്തിപ്പെടാം.
മീനം രാശിയിൽ ജനിച്ചവര്‍...
പൊതുവെ അനുകൂലസമയം. ക്രിയാത്മക കാര്യങ്ങളിൽ ഉൾപ്പെടുന്നത് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാം. ഏറെ നാളായി നീണ്ടുനിന്നിരുന്ന ഒരുത്കണ്ഠ നീങ്ങാം. ചില നിരാശകൾക്ക് സാധ്യത. ഇത് ലക്ഷ്യബോധത്തെയും ബാധിക്കാം. മനസിനെ നിയന്ത്രിക്കുക. മറ്റുള്ളവരെ പറ്റി ആലോചിച്ച് വിഷമിക്കാതെ സ്വന്തം ശ്രദ്ധിക്കുക.