ഓൺലൈൻ ട്രേഡിങ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കമെന്ന് വാഗ്ധാനം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

By Web Desk  |  First Published Jan 5, 2025, 7:06 PM IST

മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ട്രേഡിങ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.


മലപ്പുറം: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട് സൈബർ ക്രൈം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്ത്. മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ട്രേഡിങ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കാട് സ്വദേശിയിൽ നിന്നും 29 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. പ്രതികൾ വലിയ തട്ടിപ്പ് സംഘത്തിലെ ചെറിയ കണ്ണികൾ മാത്രമെന്ന് പൊലീസ് പറയുന്നു.

Also Read:  പിടിക്കാൻ വല വിരിച്ചതറിയാതെ വില്ലേജ് ഓഫീസർ പണം കൈനീട്ടി വാങ്ങി; കൈപ്പറ്റിയത് ₹3000, വിജിലൻസ് അറസ്റ്റ് ചെയ്തു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!