സ്ഥലമില്ല, ബെഡ്‍റൂമിൽ കൂൺ വളർത്തി, യുവതി നേടുന്നത് ദിവസം 2000 രൂപ
എന്നാൽ, സ്വന്തമായി ഭൂമിയോ മറ്റ് കെട്ടിടമോ ഇല്ലാത്തതിനാൽ അവൾക്ക് വീട്ടിനകത്ത് തന്നെ കൂൺകൃഷി ചെയ്യേണ്ടി വന്നു. അതും വീട്ടിലെ തന്റെ ബെഡ്റൂമിലാണ് അവൾ കൂൺ വളർത്തിയത്.
ഒരുപാട് സ്ഥലവും വലിയ കെട്ടിടങ്ങളും ഒന്നും തന്നെ ഇല്ലെങ്കിലും സ്വന്തം വീട്ടിൽ തന്നെ ഉള്ള സ്ഥലത്ത് സംരംഭങ്ങൾ തുടങ്ങി അതിൽ ലാഭം കൈവരിക്കുന്ന അനേകം പേരുണ്ട്. മിക്കവാറും സ്ത്രീകൾ ഇന്ന് അത്തരത്തിലുള്ള എന്തെങ്കിലും ഒക്കെ സംരംഭങ്ങൾ ആരംഭിക്കുകയും അതിൽ സാമ്പത്തികമായി വിജയിക്കുകയും ചെയ്യുന്നുണ്ട്. അതിൽ പെട്ട ഒരാളാണ് ബിഹാറിലെ മതിഹാനി 1 -ൽ നിന്നുള്ള നിഷ എന്ന യുവതി.
സ്ഥലമില്ലാത്തതു കാരണം സ്വന്തം വീട്ടിലെ ബെഡ്റൂമിൽ കൂൺ വളർത്തി അതിൽ നിന്നും ലാഭമുണ്ടാക്കുകയാണ് ഈ യുവതി. സർക്കാർ നൽകിയ സൗജന്യ വിത്തുകളും പോളിത്തീൻ ബാഗുകളും കെമിക്കലുകളുമാണ് അവളെ കൂൺ കൃഷിയിൽ സഹായിച്ചത്. അത് കൂടാതെ അഗ്രികൾച്ചറൽ സയൻസ് സെന്ററിൽ നിന്നും എങ്ങനെ നന്നായി കൂൺ വളർത്തിയെടുക്കാം എന്നതിൽ അവൾ അഞ്ചു ദിവസത്തെ പരിശീലനവും നേടിയിരുന്നു.
എന്നാൽ, സ്വന്തമായി ഭൂമിയോ മറ്റ് കെട്ടിടമോ ഇല്ലാത്തതിനാൽ അവൾക്ക് വീട്ടിനകത്ത് തന്നെ കൂൺകൃഷി ചെയ്യേണ്ടി വന്നു. അതും വീട്ടിലെ തന്റെ ബെഡ്റൂമിലാണ് അവൾ കൂൺ വളർത്തിയത്. ഒരു അഭിമുഖത്തിനിടെ നിഷ പറഞ്ഞത്, വീട്ടിലെ ബെഡ്റൂമിൽ കൂൺ വളർത്താൻ കെമിക്കലുകൾ തന്നെ സഹായിച്ചു എന്നാണ്. ഇലകളിലും മറ്റും ബാവിസ്റ്റിൻ കുമിൾനാശിനി എന്ന രാസവസ്തു ചേർത്ത ശേഷം 12 മണിക്കൂർ വെച്ചു. പിന്നീടാണ് ഉത്പാദനപ്രക്രിയ തുടങ്ങുന്നത്. വിത്തുകൾ പോളീത്തീൻ ബാഗുകളിലാണ് നടുന്നത്. പിന്നീട് ചെറിയ കയറുകളിലോ നൂലുകളിലോ മുറിയിൽ കെട്ടിത്തൂക്കുന്നു. മുറിയിലെ ഊഷ്മാവ് ക്രമീകരിക്കുന്നതിന് വേണ്ടി വായുസഞ്ചാരം ഉറപ്പിക്കുകയും ഫാൻ പിടിപ്പിക്കുകയും ചെയ്തു.
ഗ്രാമത്തിലാണെങ്കിൽ പോലും കിലോയ്ക്ക് 200 രൂപ വച്ച് നൽകി കൂൺ വാങ്ങാൻ ആളുകളുണ്ട് ദിവസവും താൻ 2000 രൂപ വരെ ഇതിലൂടെ നേടുന്നുണ്ട് എന്നും നിഷ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം