അഞ്ചോ പത്തോ അല്ല, അമ്പരപ്പിക്കുന്ന നിറങ്ങളും ഇനങ്ങളും, 35 തരം മുളകുകൾ, വീഡിയോ വൈറൽ
'ഇത്രയധികം മുളകുകൾ ഈ ലോകത്തുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇത്രയധികം നിറങ്ങളിലുള്ള മുളകുകൾ ഒരുമിച്ച് കാണുന്നത് മനോഹരമായ കാഴ്ച തന്നെ' എന്നായിരുന്നു മറ്റൊരു കമന്റ്.
ഇന്ത്യയിലെ അടുക്കളയിലെ ഒരു സ്ഥിരസാന്നിധ്യം തന്നെയാണ് മുളകുകൾ. മുളകില്ലാത്ത അടുക്കളകൾ ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്. എത്രതരം മുളകുകൾ നിങ്ങൾക്കറിയാം. പച്ചമുളകുണ്ടാവും. അത് തന്നെ പല നിറത്തിലും വലിപ്പത്തിലും കാണും. ഓരോന്നിനും ഓരോ പേരുമുണ്ടാവും അല്ലേ?
എന്നാൽ, ഇത്രയിനം മുളകുകൾ നിങ്ങൾ അങ്ങനെ ഒരുമിച്ച് കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല. ഒന്നും രണ്ടുമല്ല, 35 ഇനം മുളകുകളാണ് ഈ വീഡിയോയിൽ ഉള്ളത്. plantedinthegarden എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് 35 തരത്തിലുള്ള മുളകുകളാണ്.
അതിൽ തന്നെ പലപല വലിപ്പത്തിലും പച്ച, മഞ്ഞ, ഓറഞ്ച്, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളിലും ഉള്ള മുളകുകൾ കാണാം. ഇതിൽ ചിലതെല്ലാം നമ്മുടെ വീട്ടിൽ തന്നെ വിളഞ്ഞിട്ടുള്ളതോ, നമ്മൾ കടയിൽ നിന്നും എപ്പോഴെങ്കിലും വാങ്ങിച്ചിട്ടുള്ളതോ ഒക്കെ ആകാം. എന്നാൽ പോലും ഇത്രയും മുളകുകൾ ഒരുമിച്ച് കാണുന്നത് വേറൊരു തരത്തിൽ അമ്പരപ്പ് തന്നെയാണ്. ഇതിലുള്ള മുളകുകളുടെ പേരുകളും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
1.2 മില്ല്യൺ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇത്രയധികം വെറൈറ്റി മുളകുകൾ ആദ്യമായിട്ടാണ് കാണുന്നത്' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയിരുന്നത്.
'ഇത്രയധികം മുളകുകൾ ഈ ലോകത്തുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇത്രയധികം നിറങ്ങളിലുള്ള മുളകുകൾ ഒരുമിച്ച് കാണുന്നത് മനോഹരമായ കാഴ്ച തന്നെ' എന്നായിരുന്നു മറ്റൊരു കമന്റ്.
എന്തൊക്കെ പറഞ്ഞാലും, മുളകുകൾ സ്വന്തമായി വീട്ടിൽ കൃഷി ചെയ്യുന്നത് ഇഷ്ടപ്പെടുന്നവർക്ക് അടുക്കളത്തോട്ടത്തിലേക്ക് ഒരല്പം വെറൈറ്റി നിറത്തിലുള്ള ഇതുപോലുള്ള മുളകുകൾ കൃഷി ചെയ്ത് നോക്കാവുന്നതാണ്.
പച്ചമുളകിന് കടയിലേക്കോടണ്ട, വീട്ടിൽ വളർത്താം