സൂം സേവനങ്ങള്‍ വിപുലീകരിക്കുന്നു; എതിരാളികള്‍ക്ക് വന്‍ വെല്ലുവിളി

സൂം ഇതിനകം തന്നെ അതിന്റെ ഇമെയില്‍ സേവനം പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചു, മാത്രമല്ല തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഈമെയില്‍ സേവനത്തിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കാനായി പുറത്തിറക്കുകയും ചെയ്തു. കലണ്ടര്‍ അപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് സൂം ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Zoom likely to launch email service calendar app to take on Google

വീഡിയോ കോണ്‍ഫറന്‍സിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന സൂം ഇപ്പോള്‍ അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനി ഇപ്പോള്‍ സ്വന്തം ഇമെയില്‍ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ, ഒരു കലണ്ടര്‍ അപ്ലിക്കേഷന്‍ കൂടി നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം സൂമിന്റെ ബിസിനസ്സ് 2020 ല്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇത് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്, സൂം ഇതിനകം തന്നെ അതിന്റെ ഇമെയില്‍ സേവനം പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചു, മാത്രമല്ല തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഈമെയില്‍ സേവനത്തിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കാനായി പുറത്തിറക്കുകയും ചെയ്തു. കലണ്ടര്‍ അപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് സൂം ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും പകര്‍ച്ചവ്യാധി കാരണം വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ സൂം അഭിവൃദ്ധിപ്പെട്ടത്. വാക്‌സിനേഷനെ തുടര്‍ന്ന് ആളുകള്‍ ഓഫീസില്‍ നിന്ന് ജോലി പുനരാരംഭിക്കുകയാണെങ്കില്‍, വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സൂമിന് ബുദ്ധിമുട്ടായിരിക്കും.

അതിനാല്‍, അത്തരമൊരു സാഹചര്യത്തില്‍, വീഡിയോ കോണ്‍ഫറന്‍സിംഗിന് പുറമെ മറ്റു മേഖലകളിലേക്ക് കൂടി നീങ്ങുന്നത് നല്ലതാണെന്ന അഭിപ്രായം കമ്പനിക്കുണ്ട്. വിപണിയിലെ സൂമിന്റെ എതിരാളികളായ ഗൂഗിളും മൈക്രോസോഫ്റ്റും ധാരാളം ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, വീഡിയോ കോണ്‍ഫറന്‍സിംഗ് അവയിലൊന്ന് മാത്രമാണ്. ഗൂഗിളും മൈക്രോസോഫ്റ്റും ഏക ഉദ്ദേശ്യ പ്ലാറ്റ്‌ഫോമുകളല്ല, അതിനാല്‍ വിപണിയില്‍ അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനായി സേവനങ്ങള്‍ വിപുലീകരിക്കാനാണ് സൂം ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 

ഇപ്പോള്‍ സൈബര്‍ കുറ്റവാളികളെ അകറ്റി നിര്‍ത്തുന്നതിന് സൂം അതിന്റെ ആപ്ലിക്കേഷനിലേക്കും ഡെസ്‌ക്‌ടോപ്പ് പതിപ്പുകളിലേക്കും കുറച്ച് സുരക്ഷാ അധിഷ്ഠിത ടൂളുകള്‍ കൂടി ചേര്‍ത്തു. 'പങ്കാളി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുക' (സസ്‌പെന്‍ഡ് പാര്‍ട്ടിസിപെന്റ്‌സ് ആക്ടിവിറ്റീസ്) എന്ന് വിളിക്കാവുന്ന ഒരു ഫീച്ചറാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ മീറ്റിംഗില്‍ നിന്ന് അക്രമികളെ നീക്കംചെയ്യുന്നതിനായി ഹോസ്റ്റുകളെയും സഹഹോസ്റ്റുകളെയും താല്‍ക്കാലികമായി നിര്‍ത്താന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. നിങ്ങള്‍ ഒരു സൈബര്‍ ക്രൈം റിപ്പോര്‍ട്ടുചെയ്യുമ്പോള്‍, വിശദാംശങ്ങള്‍ പങ്കിടാനും സ്‌ക്രീന്‍ഷോട്ടുകള്‍ അറ്റാച്ചുചെയ്യാനും നിങ്ങളോട് ആവശ്യപ്പെടും. 

വിശദാംശങ്ങള്‍ പൂരിപ്പിച്ചുകഴിഞ്ഞാല്‍, സൂം പങ്കെടുക്കുന്നയാളെ നീക്കംചെയ്യും. സൂമിലെ ഈ ഫീച്ചര്‍ സൗജന്യമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. മീറ്റിംഗില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഉപയോക്താക്കളെ റിപ്പോര്‍ട്ടുചെയ്യാനും ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനും കഴിയും. ങ്കെടുക്കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താവിനെ നീക്കംചെയ്യണോ വേണ്ടയോ എന്ന് അന്തിമ കോള്‍ ഹോസ്റ്റ് എടുക്കും. പുതിയ സവിശേഷതകള്‍ മാക്, പിസി, ലിനക്‌സ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായുള്ള സൂം ഡെസ്‌ക്ടോപ്പ് ക്ലയന്റുകളില്‍ ലഭ്യമാണ്. കൂടാതെ വെബ് ക്ലയന്റിനും വിഡിഐയ്ക്കും ഈ വര്‍ഷാവസാനം സപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചന.

Latest Videos
Follow Us:
Download App:
  • android
  • ios