ലിങ്ക്ഡ്ഇന്നിലെ ജോലി ഉപേക്ഷിച്ച് യാത്ര പോയി ;വൈറലായി യുവതിയുടെ ട്വീറ്റ്

നേരത്തെ ഒറ്റയ്ക്ക് ജോലി ചെയ്തിട്ടുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ 2,50,000 ഫോളോവേഴ്‌സ് ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Woman Leaves Her Job At LinkedIn To Travel The World vvk

ദില്ലി: ലിങ്ക്ഡ്ഇന്നിലെ ജോലി ഉപേക്ഷിച്ച യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ലോകം ചുറ്റിക്കറങ്ങുകയായിരുന്നു യുവതിയുടെ ലക്ഷ്യം. 2022-ലാണ് ആകാൻഖ്‌സ മോംഗ  ജോലി ഉപേക്ഷിക്കുന്നത്. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പാഷൻ പിന്തുടരാൻ നാമഗ്രഹിക്കുന്നു.ചില ആളുകൾക്ക് അവരുടെ പാഷന് സമാനമായ തൊഴിൽ തിരഞ്ഞെടുത്ത് അത് ചെയ്യാൻ കഴിയും. ജോലി ഉപേക്ഷിച്ച് തന്റെ പാഷന് പിന്നാലെ പോയ യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 

മെയ് 17 നാണ്  ആകാൻഖ്‌സ  തന്റെ കഥ ട്വിറ്റ് ചെയ്തത്."ലിങ്ക്ഡ്ഇന്നിലെ എന്റെ ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം, ഈ തീയതിയിൽ തന്നെയാണത് സംഭവിച്ചത്. പോകുമ്പോൾ, എന്റെ പാഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോകം മുഴുവൻ സഞ്ചരിക്കാൻ ഒരു വർഷം നൽകുമെന്നും ഞാൻ സ്വയം വാഗ്ദാനം ചെയ്തിരുന്നു. 

നേരത്തെ ഒറ്റയ്ക്ക് ജോലി ചെയ്തിട്ടുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ 2,50,000 ഫോളോവേഴ്‌സ് ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.അവളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2022 ജനുവരി മുതൽ ജൂൺ വരെ ആറ് മാസക്കാലം മിസ് മോംഗ ഒരു ക്രിയേറ്റർ മാനേജർ അസോസിയേറ്റ് ആയി കമ്പനിയിൽ ജോലി ചെയ്തിരുന്നു.

" ഒരു വർഷത്തിന് ശേഷം: 250K മുതൽ 700K+ വരെ കമ്മ്യൂണിറ്റികൾ, 12 രാജ്യങ്ങളിൽ സഞ്ചരിച്ചു, ആറ് പേരുടെ ഒരു ടീം നിർമ്മിച്ചു,  300+ വീഡിയോകൾ ഷൂട്ട് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തു, 30+ ബ്രാൻഡുകളിൽ പ്രവർത്തിച്ചു" അവൾ കുറിച്ചു. ട്വിറ്റിന് 1.7 ലക്ഷത്തിലധികം വ്യൂവേഴ്സും ആയിരത്തിലധികം ലൈക്കുകളുമുണ്ട്."നിങ്ങളുടെ പാഷനെ കരിയർ ആക്കുക, എല്ലായ്പ്പോഴും മികച്ചതായിരിക്കാൻ അത് സഹായിക്കും. " എന്നാണ്  ഒരു ഉപയോക്താവ് പറഞ്ഞിരിക്കുന്നത്.

"ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ പാഷൻ  ഫോളോ ചെയ്യാൻ നിങ്ങൾ പ്രചോദിപ്പിച്ചു" എന്നാണ് മറ്റൊരാൾ പറയുന്നത്. ചിലർ അവരുടെ തീരുമാനത്തോടുള്ള വിയോജിപ്പുകളും രേഖപ്പെടുത്തിയിട്ടുണ്ട്.  

'എഐ പ്രശ്നക്കാരനല്ല'; വാദവുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

എലോൺ മസ്ക് സ്ഥാനം ഒഴിയുന്നു, പകരം ട്വിറ്റർ സിഇഒ-യെ പ്രഖ്യാപിച്ചു
 

Latest Videos
Follow Us:
Download App:
  • android
  • ios